കൊച്ചി: നടി ആക്രമണത്തിന് ഇരയായ സംഭവത്തിൽ ജാമ്യത്തിലിറങ്ങിയ നടൻ ദീലീപിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുന്നു. ആലുവ പോലീസ് ക്ലബിലാണ് ചോദ്യം ചെയ്യുന്നത്. നടി ആക്രമണത്തിന് ഇരയായ സംഭവത്തിലെ ഗൂഢാലോചന കേസിൽ നടനെതിരെയുള്ള കുറ്റപത്രം സമർപ്പിക്കുന്നതിനു മുന്നോടിയായുള്ള ചോദ്യം ചെയ്യലാണ് നടക്കുന്നതെന്നാണു വിവരം.
നടി ആക്രമണത്തിന് ഇരയായ ദിവസം ആശുപത്രിയിലായിരുന്നുവെന്ന് വരുത്തിത്തീർക്കാൻ ദിലീപ് വ്യാജ രേഖയുണ്ടാക്കിയെന്നതിൽ വ്യക്തത വരുത്താനാണ് വീണ്ടും നടനെ വീണ്ടും ചോദ്യം ചെയ്യുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.