കോഴിക്കോട്: നടന് ദിലീപ് അന്വേഷണ ഉദ്യോസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ ഭാര്യയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു. സായ് ശങ്കറിന്റെ കോഴിക്കോട്ടെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്യൽ.
ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ മാറ്റിയത് ഭാര്യയുടെ പേരിലുള്ള ഡെസ്ക്ടോപ് സിസ്റ്റമായ ഐ മാക് വഴി ആണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ഐമാക് സിസ്റ്റത്തിന്റെ ലോഗിൻ ഐഡി ഭാര്യയുടെ പേരിലായിരുന്നു. അഭിഭാഷകന്റെ ഓഫീസിലെ വൈ ഫൈയുമായി ഐമാക് സിസ്റ്റം ബന്ധിപ്പിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാനാണ് സായിയുടെ ഭാര്യയെ ചോദ്യം ചെയ്യുന്നത്.
ഫോണിലെ വിവരങ്ങള്‍ മാറ്റാന്‍ ഐ മാക് കോഴിക്കോട്ടുനിന്ന് അഭിഭാഷകന്റെ കൊച്ചിയിലെ ഓഫീ സില് എത്തിച്ചിരുന്നു.
ഐ മാകും ദിലീപിന്റെ ഫോണും വക്കീല്‍ ഓഫീസിലെ വൈഫൈയും തമ്മില്‍ കണക്ട് ചെയ്തതിനും തെളിവു ലഭിച്ചിട്ടുണ്ട്.
തെളിവു നശിപ്പിച്ച സംഭവത്തില്‍ ചോദ്യം ചെയ്യലിനു വിളിപ്പിച്ചെങ്കിലും സായ് ശങ്കര്‍ ഇന്നലെ ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരായിരുന്നില്ല.
കോവിഡ് ലക്ഷ ണങ്ങളുള്ളതിനാല് ഹാജരാകാന്‍ കഴിയില്ലെന്നും 10 ദിവസം സമയം നല്‍കണമെന്നും ഇ-മെയില്‍ മുഖേന ഇയാള്‍ ക്രൈംബ്രാഞ്ച് സംഘത്തെ അറിയിച്ചു. എന്നാൽ കോവിഡ് സർട്ടിഫിക്കറ്റുകളൊന്നും ഹാജരാക്കിയിരുന്നുമില്ല.