കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്ന് ദിലീപിന്റെ അമ്മ സരോജം. മുഖ്യമന്ത്രിക്ക് നൽകിയ കത്തിലാണ് സരോജം ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ക്രൈംബ്രാഞ്ച് പോലുള്ള ഏജന്‍സികളിലെ സത്യസന്ധരായ ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷണം നടത്തണമെന്നും കത്തിൽ സരോജം ആവശ്യപ്പെടുന്നു.
ഉദ്യോഗസ്ഥരുടെ മുന്‍വിധികളുടേയും സ്ഥാപിത താല്പര്യങ്ങളുടേയും ഇരയാണ് ദിലീപ്. സത്യസന്ധമായി അന്വേഷണം നടത്തിയാല്‍ ദിലീപിനെതിരെ കുറ്റംചുമത്താന്‍ കഴിയില്ലെന്നും കത്തിൽ സരോജം പറയുന്നു. കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന മകൻ നിരപരാധിയാണെന്ന് ചൂണ്ടിക്കാട്ടി സരോജം മുഖ്യമന്ത്രിക്ക് കത്തയച്ചത്. കത്ത് മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി.