ആലുവ: യുവനടിയെ ആക്രമിച്ച കേസിൽ ആലുവ സബ്ജയിലിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന കാണാൻ അമ്മ സരോജം ജയിലിലെത്തി. ദിലീപിന്റെ സഹോദരൻ അനൂപിനൊപ്പമാണ് അമ്മ ജയിലിലെത്തിയത്. ദിലീപിന്റെ ജാമ്യഹർജി ഓഗസ്റ്റ് 18 ലേക്ക് മാറ്റിയ സാഹചര്യത്തിലാണ് ദിലീപിനെ കാണുന്നതിനായി അമ്മയെത്തിയത്. ഇതിനു മുൻപും അനൂപ് ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു.
എന്റെ ഗോപാലകൃഷ്ണ..! ദിലീപിനെ കാണാൻ അമ്മ ജയിലിലെത്തി; ജാമ്യഹർജി ഓഗസ്റ്റ് 18 ലേക്ക് മാറ്റിയ സാഹചര്യത്തിലാണ് മകനെ കാണാൻ ഇളയ മകനെയും കൂട്ടിയെത്തിയത്
