അങ്ങനെ 85-ാം ദിവസം ദിലീപിന് ജാമ്യം ലഭിച്ചു. നടിയെ ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതുമുതല്‍ വാര്‍ത്തതാരമായി മാറിയ ദിലീപിന് ഇനി ആശ്വസിക്കാം. ജാമ്യം കിട്ടിയതല്ല ആശ്വാസത്തിനുള്ള ഏകകാരണം. ചെറുപ്പം മുതല്‍ തന്റെ കാര്യങ്ങള്‍ കൃത്യമായി പ്രവചിച്ച ജോത്സ്യന്റെ പുതിയ പ്രവചനമാണ് ജനപ്രിയ താരത്തിന് ഇരട്ടിമധുരം പകരുന്നത്.
ദിലീപ് സൂപ്പര്‍ സ്റ്റാറാകുമെന്നും ആദ്യ വിവാഹം ഇടയ്ക്കുവച്ച് വേര്പ്പെടുത്തേണ്ടിവരുമെന്നും കുടുംബസുഹൃത്തായ ഈ ജോത്സ്യന് വര്‍ഷങ്ങള്‍ക്കുമുമ്പേ പറഞ്ഞിരുന്നു. അതു കൃത്യമായി സംഭവിക്കുകയും ചെയ്തു. മഞ്ജുവുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയശേഷം കാവ്യയുമായുള്ള വിവാഹം പോലും ജോത്സ്യന്റെ വാക്കു കേട്ടുകൊണ്ടായിരുന്നു. വിവാഹശേഷം കഠിനമായ പരീക്ഷണമാണ് കാത്തിരിക്കുന്നതെന്ന മുന്നറിയിപ്പും അന്ന് ലഭിച്ചിരുന്നു.
ഇപ്പോള്‍ ജാമ്യം ലഭിക്കുന്നതിന് ഒരാഴ്ച്ച മുമ്പ് ദിലീപിന്റെ വീട്ടുകാര്‍ ഈ ജോത്സ്യനെ വീണ്ടും കണ്ടിരുന്നു. അദേഹത്തിന്റെ കൂടി നിര്‍ദേശപ്രകാരമാണ് രാമലീലയുടെ റിലീസിംഗ് നീട്ടിവച്ചതും. ഒക്ടോബര്‍ മാസം ദിലീപിന്റെ ജീവിതത്തിലെ പ്രശ്നങ്ങളുടെ പടിയിറക്കമാകുമെന്നും സിനിമയിലും ജീവിതത്തിലും ഇനി ഉയരങ്ങളാകും കാത്തിരിക്കുകയെന്നും ജോത്സ്യന് വ്യക്തമാക്കിയിരുന്നു. ദിലീപ് വീട്ടിലെത്തിയാലുടന്‍ ജോത്സ്യനെ പോയി കാണാനും ചില ക്ഷേത്രങ്ങളിലും ദര്‍ശനം നടത്താനുമുള്ള ഒരുക്കത്തിലാണ് കുടുംബാംഗങ്ങള്‍.