തെങ്കാശിപ്പട്ടണത്തിലേക്കൊക്കെ എന്നെ വിളിച്ചത് ദിലീപാണ്. നായകന്റെ താത്പര്യം പോലെയാണ് പലർക്കും അന്ന് വേഷം കിട്ടിക്കൊണ്ടിരുന്നത്. ആളുമായി നല്ലൊരു സൗഹൃദം എനിക്കുണ്ട്. ഇടയ്ക്കിടെ കാണാറും വിളിക്കാറും സംസാരിക്കാറുമൊക്കെയുണ്ട്.
ദിലീപ് ജയിലിൽ കിടന്നപ്പോൾ ഞാൻ നേരിട്ട് പോയി കണ്ടിരുന്നു. ഞാൻ ഹൈക്കോടതിയിൽ സർവീസിൽ ഇരിക്കുന്ന സമയമായിരുന്നു അത്. ഞാൻ ചെന്നപ്പോൾ പറഞ്ഞു, എല്ലാവരും കണ്ടുപോയി ഇനി കാണാൻ പറ്റില്ലെന്ന്. ഞാൻ പറഞ്ഞു അതൊരു കടലാസിൽ എഴുതി തരാൻ. അപ്പോൾ ഒരാൾ പറഞ്ഞു എടോ അയാൾ ഹൈക്കോടതിയിലെ സ്റ്റാഫാണ് കയറ്റിവിടെന്ന്.
അങ്ങെനയാണ് കയറ്റി വിട്ടത്. ഏകദേശം 55 മിനിറ്റോളം ഞാൻ ദിലീപുമായി സംസാരിച്ചു. ദിലീപ് എന്റെ വീട്ടിലും ഞാൻ ദിലീപിന്റെ വീട്ടിലേക്കുമൊക്ക പോകാറുണ്ട്. ദിലീപ് തന്നെയാണ് എനിക്ക് പല വേഷങ്ങളും തന്നിട്ടുള്ളത്. ജയറാമും ചില അവസരങ്ങൾ തന്നിട്ടുണ്ട്. മമ്മൂക്കയ്ക്കും എന്നെ ഇഷ്ടമാണ്, അദ്ദേഹവും നിറയെ അവസരങ്ങൾ തന്നു നാരായണൻ കുട്ടി പറഞ്ഞു.