കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും തെളിവുകളില്ലെന്നും ദിലീപ് ഹര്‍ജിയില്‍ വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസ് നീട്ടിക്കൊണ്ടുപോകുന്നതിനായി ഉദ്യോഗസ്ഥര്‍ നടത്തിയ നീക്കമാണിത്.
ഏതെങ്കിലും തരത്തില്‍ ഗൂഡാലോചന നടത്തിയതിന് ഒരു തെളിവുമില്ല.
ഈ സാഹചര്യത്തില്‍ എഫ്ഐആര്‍ നിലനില്‍ക്കില്ല. അതുകൊണ്ട് കൊണ്ടുതന്നെ എഫ്ഐആര്‍ റദ്ദാക്കണം.
ബൈജു പൗലോസും ബാലചന്ദ്രകുമാറും ഗൂഡാലോചന നടത്തി. ബി. സന്ധ്യയുടെയും എസ്. ശ്രീജിത്തിന്റെയും അറിവോടെയാണ് ഗൂഡാലോചന.
കേസ് റദ്ദാക്കിയില്ലെങ്കില്‍ സിബിഐക്ക് കൈമാറണമെന്നും ദിലീപ് ഹർജിയിൽ ചൂണ്ടിക്കാട്ടി.