ദി​ലീ​പി​ന്‍റെ രാ​ജി സ്വാ​ഗ​താ​ർഹം; രാ​ജി​യി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി കാ​ണി​ച്ച വി​മു​ഖ​ത​യി​ൽ നി​രാ​ശ​യു​ണ്ടെ​ന്നും ഡ​ബ്ല്യു​സി​സി

തി​രു​വ​ന​ന്ത​പു​രം: താ​ര സം​ഘ​ട​ന​യാ​യ അ​മ്മ​യി​ൽ ദി​ലീ​പ് അം​ഗ​മ​ല്ലെ​ന്ന വാ​ർ​ത്ത സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് വി​മ​ൻ ഇ​ൻ സി​നി​മാ ക​ള​ക്ടീ​വ് (ഡ​ബ്ല്യു​സി​സി). ദി​ലീ​പി​ന്‍റെ രാ​ജി​യി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി കാ​ണി​ച്ച വി​മു​ഖ​ത​യി​ൽ നി​രാ​ശ​യു​ണ്ടെ​ന്നും ഡ​ബ്ല്യു​സി​സി വ്യ​ക്ത​മാ​ക്കി.

അ​ക്ര​മം അ​തി​ജീ​വ​ച്ച ന​ടി​യും മ​റ്റു മൂ​ന്നു പേ​രും അ​മ്മ​യി​ൽ​നി​ന്നു രാ​ജി​വ​യ്ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യ​ത് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യു​ടെ പ​ക്ഷ​പാ​ത​പ​ര​മാ​യ നി​ല​പാ​ട് മൂ​ല​മാ​ണ്. സം​ഘ​ട​ന​ക്കു​ള്ളി​ൽ അ​തി​ക്ര​മ​ങ്ങ​ളെ തു​റ​ന്നു പ​റ​യു​ന്ന​വ​രോ​ടു​ള്ള മ​നോ​ഭാ​വം വ​ള​രെ വ്യ​ക്ത​മാ​ണ്.

Related posts