ന​ട​ന്‍ ദി​ലീ​പി​ന് ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​ന് വി​ഐ​പി പ​രി​ഗ​ണ​ന: ഹ​ര്‍​ജി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും

കൊ​ച്ചി: ന​ട​ന്‍ ദി​ലീ​പ് അ​ട​ക്കം ചി​ല​ര്‍​ക്ക് ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​ന് പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. പോ​ലീ​സ് അ​ക​മ്പ​ടി​യോ​ടെ എ​ങ്ങ​നെ​യാ​ണ് ദി​ലീ​പ് അ​ട​ക്ക​മു​ള്ള​വ​ര്‍ ദ​ര്‍​ശ​ന​ത്തി​ന് എ​ത്തി​യ​തെ​ന്ന് വി​ശ​ദീ​ക​രി​ക്കാ​ന്‍ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

മ​ണി​ക്കൂ​റു​ക​ള്‍ ക്യൂ ​നി​ന്ന് വ​രു​ന്ന ഭ​ക്ത​രു​ടെ മു​ന്നി​ലാ​ണ് വി​ഐ​പി ദ​ര്‍​ശ​നം ന​ട​ന്ന​ത്. പ്ര​ത്യേ​ക ആ​നു​കൂ​ല്യം ആ​ര്‍​ക്കും ന​ല്‍​ക​രു​തെ​ന്നും ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍ കോ​ട​തി​യ​ല​ക്ഷ്യ​മാ​ണെ​ന്നും ജ​സ്റ്റി​സ് അ​നി​ല്‍ കെ. ​ന​രേ​ന്ദ്ര​ന്‍, ജ​സ്റ്റി​സ് എ​സ്. മു​ര​ളി കൃ​ഷ്ണ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍​ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം ഇ​ന്നു ഹാ​ജ​രാ​ക്ക​നാ​ണ് നി​ര്‍​ദ്ദേ​ശം. ഹ​രി​വ​രാ​സ​നം ചൊ​ല്ലി​ത്തീ​രും​വ​രെ സോ​പാ​ന​ത്തി​ന് മു​ന്നി​ല്‍ പോ​ലീ​സ് അ​ക​മ്പ​ടി​യോ​ടെ ദി​ലീ​പി​ന് തൊ​ഴു​ത് നി​ല്‍​ക്കാ​ന്‍ ആ​രാ​ണ് അ​വ​സ​ര​മൊ​രു​ക്കി​യ​തെ​ന്നും ദേ​വ​സ്വം ബെ​ഞ്ച് ആ​രാ​ഞ്ഞു.

Related posts

Leave a Comment