ആലുവ: നടൻ ദിലീപ് വോട്ട് ചെയ്യാനെത്തിയപ്പോൾ പോളിംഗ് ഓഫീസർ സെൽഫിയെടുക്കാൻ ബൂത്തിനു പുറത്തിറങ്ങിയതു വിവാദമായി. പാലസ് റോഡിലെ ബൂത്തിൽ നടൻ ദിലീപ് എത്തിയപ്പോഴാണ് സംഭവം. അമ്മ, സഹോദരൻ, സഹോദര ഭാര്യ എന്നിവരോടൊപ്പമാണു ദിലീപ് ബൂത്തിലെത്തിയത്.
വോട്ട് ചെയ്തശേഷം ബൂത്തിനു പുറത്തിറങ്ങിയ ദിലീപിനു പിന്നാലെ ചെന്നു വനിതാ പോളിംഗ് ഓഫീസർ സെൽഫിയെടുക്കുകയായിരുന്നു. ഇതോടെ വോട്ട് ചെയ്യാൻ വന്നവരും സെൽഫിക്കായി തിരക്കുകൂട്ടി.
ദിലീപ് സന്തോഷത്തോടെ എല്ലാവർക്കും നിന്നുകൊടുക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് നടപടികൾക്കിടെ പോളിംഗ് ഓഫീസർ ബൂത്തിനു പുറത്തിറങ്ങി നടനൊപ്പം സെൽഫിയെടുത്തതു വീഴ്ചയാണെന്ന് ആക്ഷേപമുയർന്നു.