കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ പോലീസ് വൃത്തികെട്ട കളിയാണ് കളിക്കുന്നതെന്ന് പിസി ജോര്‍ജ് എംഎല്‍എയുടെ മകന്‍ ഷോണ്‍ ജോര്‍ജ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് സംസാരിക്കവേയാണ് ഷോണ്‍ ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. ദിലീപിനെതിരെ ഗൂഢാലോചനയുണ്ടെന്ന് ബോധ്യപ്പെട്ടിട്ട് അയാള്‍ക്ക് നീതിലഭിക്കണമെന്ന് ആഗ്രഹിച്ച് രംഗത്തിറങ്ങിയവരാണ് ഞങ്ങളെല്ലാവരും. ഒരു തെളിവെങ്കിലും പോലീസ് കാണിച്ച് തരൂ. സാക്ഷികള്‍ കൂറുമാറുമെന്ന് പോലീസ് പറയുന്നു. ദിലീപ് സ്വാധീനിച്ചെങ്കില്‍ അത് നേരത്തെ പറയാമായിരുന്നില്ലേ. ദുബായിയ്ക്ക് പോകുവാന്‍ വേണ്ടി ദിലീപ് ഒരു അപേക്ഷ കൊടുത്തപ്പോള്‍ മാത്രമാണ് ഇങ്ങനെയൊരു നീക്കവുമായി അവര്‍ എത്തിയത്. ഷോണ്‍ പറഞ്ഞു.
ലോകത്ത് ആദ്യത്തെ സംഭവമായിരിക്കും ഒന്നരകോടിക്ക് പതിനായിരം രൂപ അഡ്വാന്‍സ് കൊടുക്കുന്നതെന്നും ഈ സംഭവം കഴിഞ്ഞിട്ട് ബാക്കി പൈസയ്ക്ക് വേണ്ടി പള്‍സര്‍ സുനിയുടെ ഒരാള് പോലും ദിലീപിനെ സമീപിച്ചതായി പോലീസ് പറയുന്നില്ലെന്നും ഇതൊക്കെ വിശ്വസിക്കാന്‍ ലോജിക്ക് പ്രകാരം തനിക്ക് സാധിക്കില്ലെന്നും ഷോണ്‍ കൂട്ടിച്ചേര്‍ത്തു.
സിനിമാമേഖലയില്‍ നിന്നുള്ള 50 സാക്ഷികളില്‍ കുറച്ചുപേരുകളുടെ പേരുകള്‍ ഞാന്‍ പറയാം. ഒന്ന് ബൈജു കൊട്ടാരക്കര, എം എ നിഷാദ്, ലിബര്‍ട്ടി ബഷീര്‍. സിനിമയ്ക്കകത്തെ രാഷ്ട്രീയം എനിക്ക് കൃത്യമായി അറിയില്ല. ദിലീപ് ജയിലില്‍ കിടന്ന സമയത്ത് കഴിഞ്ഞ 85 ദിവസവും ചാനല്‍ ചര്‍ച്ചയില്‍ വന്നവരെല്ലാം സാക്ഷികളായേക്കാം. മഞ്ജു വാരിയര്‍ സാക്ഷിയാകുമെന്നത് അത്ഭുതകരമായ കാര്യമൊന്നുമല്ല. ഇവര്‍ തമ്മിലുള്ള വിരോധം തെളിയിക്കാന്‍ എളുപ്പമായ കാര്യമാണ്. ഫോണ്‍ പറയുന്നു. കുറ്റപത്രം