ഞാന്‍ ജിമ്മില്‍ പോകാറില്ല, ശരീരത്തെക്കൊണ്ട് ആവശ്യമില്ലാതെ പണി എടുപ്പിക്കാറുമില്ല, അല്ലാതെ തന്നെ ആവശ്യത്തിന് പണി കിട്ടുന്നുണ്ട്, ദുബായില്‍ പോയി ദിലീപ് നടത്തിയ പ്രസംഗം ഇങ്ങനെ

നടന്‍ ദിലീപിന് വിദേശത്തു പോകാനുള്ള അനുവാദം കോടതി നല്കിയത് കഴിഞ്ഞ ആഴ്ചയാണ്. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതാണ് യാത്രവിലക്കിന് കാരണം. വിലക്ക് മാറ്റിയശേഷം ദിലീപ് ആദ്യം പോയത് ഖത്തറിലേക്ക് ആയിരുന്നു. അവിടെ അല്‍ അമാന്‍ ജിമ്മിന്റെ ഉദ്ഘാടനത്തിന് മുഖ്യ അതിഥി ദിലീപായിരുന്നു. ഉദ്ഘാടനത്തിനിടെ അദേഹം നടത്തിയ പ്രസംഗം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഞാന്‍ ജിമ്മില്‍ പോകാറില്ല. അതുമായിട്ട് എനിക്ക് യാതൊരു ബന്ധവുമില്ല. പക്ഷേ മൂന്നു നാല് ദിവസായിട്ട് ഞാന്‍ ജിമ്മില്‍ പോയി തുടങ്ങി. അതറിഞ്ഞിട്ടാണ് എന്നെ ഈ പരിപാടിയിലേക്ക് വിളിച്ചത്. രാവിലെ എണീറ്റ് ജിമ്മില്‍ പോവുക, വെയിറ്റ് എടുക്കുക, ശരീരത്തിന് പണി കൊടുക്കുക, എന്തിനാ വെറുതെ. അല്ലാതെ തന്നെ ആവശ്യത്തിന് പണി കിട്ടുന്നുണ്ട്- ദിലീപ് പ്രസംഗത്തില്‍ പറഞ്ഞു.

മറ്റുള്ളവര്‍ക്ക് രോഗം വരുമ്പോള്‍ നാം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാമത്തിന് മാറ്റി വയ്ക്കുക. നമ്മുടെ വീട്ടുമുറ്റത്ത് ജിം പോലുള്ള പ്രസ്ഥാനങ്ങള്‍ വരുമ്പോള്‍ പരമാവധി പ്രയോജനപ്പെടുത്തുക. ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം എന്നു പറയുന്നത് പോലെ തന്റെ ദേ പുട്ട് ഖത്തറില്‍ വരുന്നുണ്ടെന്നും ദിലീപ് പറഞ്ഞു. ഭാര്യ കാവ്യ മാധവന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ക്കിടയാണ് ദിലീപ് ഗള്‍ഫില്‍ പറന്നിറങ്ങിയത്.

Related posts