ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റണമെന്ന സർക്കാർ അപേക്ഷ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ജസ്റ്റീസ് എ.എൻ.ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
അതേസമയം ഹർജി പരിഗണിക്കുന്നത് മുൻപ് തന്റെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ നടൻ ദിലീപ് സുപ്രീംകോടതിയിൽ തടസ ഹർജി നൽകിയിട്ടുണ്ട്.
വിചാരണ കോടതി വിവേചനപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് ആക്രമണത്തിനിരയായ നടിയും പ്രോസിക്യൂഷനും ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയിരുന്നു. പിന്നാലെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.