ദിലീപുമായി ഉണ്ടായത് ചെറിയ സൗന്ദര്യ പ്രശ്നമാണ് ഉണ്ടായിരുന്നത്. അദ്ദേഹവുമായി ഇനിയൊരു സിനിമ ചെയ്യാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ തീർച്ചയായും ചെയ്യുമെന്ന് തുളസീ ദാസ്. ഞങ്ങള്‍ തമ്മില്‍ ആദ്യമായി ചെയ്യുന്ന സിനിമ മായപൊന്മാനാണ്. അതൊരു നല്ല സിനിമയായിരുന്നു. അതിന് ശേഷമാണ് ദോസ്ത് ചെയ്യുന്നത്. ദോസ്ത് പോലൊരു സിനിമ ചെയ്യുമോയെന്ന് പലരും ഇപ്പോഴും ചോദിക്കുന്നുണ്ട്.
ദിലീപുമായി ഇടയ്ക്കൊരു സൗന്ദര്യ പിണക്കം ഉണ്ടായി എന്നത് ശരിയാണ്. ഒരു കുടുംബമാകുമ്പോള്‍ സഹോദരന്മാർ തമ്മിലൊക്കെ പിണക്കം ഉണ്ടാകുമല്ലോ? അത് പിന്നീട് അങ്ങ് മാറുകയും ചെയ്യും. അങ്ങനെ ഒരു വിഷയം ഞങ്ങള്‍ക്ക് ഇടയിലുണ്ടായി.
രണ്ടു പേർക്കും വാശിയായിരുന്നു. അതില്‍ ഒരുപാട് പരാജയം ഞാന്‍ ഏറ്റുവാങ്ങി. ദിലീപുമായി വിഷയം ഉണ്ടായതിനെത്തുടർന്ന് ഒന്ന് രണ്ട് വർഷം എനിക്ക് സിനിമ ചെയ്യാന്‍ സാധിച്ചില്ല. അഡ്വാന്‍സ് തന്നെ നിർമാതാക്കള്‍ വരെ മാറിപ്പോയി. അങ്ങനെ വലിയ പ്രശ്നം അന്ന് ഞാന്‍ നേരിട്ടു. എന്നാല്‍ ഇപ്പോള്‍ ആ പ്രശ്നമില്ല. ദിലീപുമായി നല്ല ബന്ധത്തിലാണ്. എപ്പോഴും കാണുകയും സംസാരിക്കാറുമുണ്ടെന്ന് തുളസീദാസ് പറഞ്ഞു.