മലയാള സിനിമയില്‍ ജ്യോതിഷത്തിലും മറ്റും ഏറെ വിശ്വാസമുള്ള താരമായിരുന്നു ദിലീപ്. ഒരു സിനിമ തുടങ്ങുമ്പോഴോ നല്ല കാര്യങ്ങള്‍ ചെയ്യും മുന്നേയോ ജ്യോതിഷികളെ സമീപിക്കുന്നത് അദേഹത്തിന്റെ രീതിയായിരുന്നു. ആലുവ ദേശത്ത് ദിലീപിന്റെ നാട്ടുകാരനായ ജ്യോതിഷിയായിരുന്നു പലപ്പോഴും താരത്തിന്റെ ഭാവി പ്രവചിച്ചിരുന്നത്. കഴിഞ്ഞ ജനുവരിയില്‍ കാവ്യയുമായുള്ള വിവാഹത്തിനുള്ള ആലോചനകള്‍ തുടങ്ങിയിരുന്നു. അന്ന് ഇതേ ജ്യോതിഷന്റെ അടുത്ത് ദിലീപ് എത്തിയിരുന്നു. വിവാഹത്തിനു പറ്റിയ സമയമല്ലെന്നും ശ്ത്രുക്കള്‍ പിന്നാലെയുണ്ടെന്നും പറഞ്ഞ് ജ്യോതിഷി താരത്തെ മടക്കി അയച്ചു.
കാവ്യയുമായുള്ള വിവാഹത്തിനു തൊട്ടുമുമ്പ് ദിലീപ് വീണ്ടും ഭാവി നോക്കാന്‍ സമീപിച്ചിരുന്നു. അപ്പോഴും ജ്യോതിഷിയുടെ പ്രവചനത്തില്‍ മാറ്റമില്ലായിരുന്നു. വിവാഹം നീട്ടിവയ്ക്കാനാകില്ലെന്ന് നടന്‍ നിലപാടെടുത്തതോടെ ചില പ്രതിവിധികള്‍ ജ്യോതിി നിര്‍ദേശിച്ചു. അതിലൊന്ന് ആലുവ മണപ്പുറത്തിനു സമീപമുള്ള ദിലീപിന്റെ പത്മസരോവരം എന്ന വീടിന്റെ ഒരു ഭാഗം പൊളിക്കുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പ് പുതുക്കിപണിത വീടിന്റെ വലതുവശം പൊളിച്ചശേഷമായിരുന്നു കാവ്യയുമായുള്ള കല്യാണം. ഈ വീട്ടിലേക്കാണ് കാവ്യ വലതുകാലെടുത്തവച്ചതും.
ദിലീപിന്റെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരമേയുള്ളൂ സബ് ജയിലിലേക്ക്. പെരിയാര്‍ തീരത്തു ശിവരാത്രി ആഘോഷം നടക്കുന്ന മണപ്പുറത്തിന് അഭിമുഖമായാണു ദിലീപിന്റെ പത്മസരോവരം എന്ന വീട്. പന്ത്രണ്ടു വര്‍ഷം മുന്‍പ് നടനെന്ന നിലയില്‍ പ്രശസ്തനായ ശേഷമാണ് ഇവിടെ വീടും സ്ഥലവും വാങ്ങിയത്. രണ്ടു വര്‍ഷം മുന്‍പ് പഴയ വീടു പൂര്‍ണമായും പൊളിച്ചുനീക്കി പുതിയതു നിര്‍മിച്ചു. ദേശത്താണ് ദിലീപ് ജനിച്ചുവളര്‍ന്ന തറവാട്ടു വീട്. സിനിമയില്‍ എത്തിയ ശേഷം പറവൂര്‍ കവല വിഐപി ലെയ്‌നില്‍ വീടു വാങ്ങി പുനര്‍നിര്‍മിച്ചു.
മഞ്ജു വാര്യരെ വിവാഹം കഴിച്ചുകൊണ്ടുവന്നത് ഈ വീട്ടിലേക്കാണ്. ദിലീപിന്റെ സഹോദരന്‍ അനൂപും കുടുംബവുമാണ് ഇപ്പോള്‍ അവിടെ താമസം. ശിവരാത്രി ആഘോഷത്തില്‍ പങ്കെടുക്കാന്‍ ഒരിക്കല്‍ പുഴ നീന്തി മണപ്പുറത്തെത്തിയ കഥ ദിലീപ് അഭിമുഖങ്ങളില്‍ പറയാറുണ്ട്. മണപ്പുറത്തു വച്ചാണ് നാദിര്‍ഷായെ ആദ്യമായി പരിചയപ്പെട്ടത്. ഇതിനിടെ പറവൂര്‍ കവല വിഐപി ലെയ്‌നില്‍ വാങ്ങിയ വീടു പുതുക്കിപ്പണിത ഇനത്തില്‍ നടന്‍ ദിലീപ് 17 വര്‍ഷം മുന്‍പു 15 ലക്ഷത്തോളം രൂപ നല്‍കാനുണ്ടെന്നു കരാറുകാരന്‍ ആലങ്ങാട് നീറിക്കോട് മേലേത്ത് വീട്ടില്‍ ഫിലിപ് പറയുന്നു. സിനിമാതാരമായതിനാല്‍ അവസാനം പണം ഒന്നിച്ചുകിട്ടുമെന്ന പ്രതീക്ഷയില്‍ സ്വന്തം പണമെടുത്തു പണി പൂര്‍ത്തിയാക്കിയെങ്കിലും ദിലീപ് പണം നല്‍കിയില്ലെന്നും കരാറുകാരന്‍ ആരോപിക്കുന്നു.