കോഴിക്കോട്: നടിയെ അക്രമിച്ചകേസില്‍ ദിലീപ് അറസ്റ്റിലായ വാര്‍ത്ത സൗജന്യ ഓൺലൈൻ സർവ്വവിജ്ഞാനകോശമായ വിക്കീപിഡിയയിലും. നടന്റെ കുട്ടിക്കാലം മുതലുള്ള ജീവചരിത്രം പറയുന്ന പേജിലാണ് നടിയെ പീഡിപ്പിക്കാൻ ക്വട്ടേഷൻ നൽകിയതും, അറസ്റ്റും തുടര്‍ന്നുള്ള സംഭവികാസങ്ങളും വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നത്. “വിവാദങ്ങളും അറസ്റ്റും’ എന്ന തലക്കെട്ടോടെയാണ് നടിക്കെതിരായ അക്രമവുമായി ബന്ധപ്പെട്ട കേസിന്റെ നാള് വഴികള്‍ വിശദമായി രേഖപ്പെടുത്തിയിരിക്കുന്നത്.
ദിലീപ് ദി ആക്ടര്‍ എന്ന പേരിലാണ് പേജ്. ആലുവക്കാരനായ ഗോപാലകൃഷ്ണൻ പത്മനാഭൻ പിള്ള എന്ന മിമിക്രി കലാകാരൻ ദീലീപ് എന്ന പേരിൽ ചലച്ചിത്രരംഗത്തേക്ക് നടത്തിയ കൂടുമാറ്റവും വിക്കീപീഡിയ തുറന്നുകാട്ടുന്നു. അറസ്റ്റ് നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് അപ്ഡേഷന് നടന്നിരിക്കുന്നത്. പുരസ്കാരങ്ങളും പുതിയ സിനിമകളും റിലീസാകുമ്പോള്‍ മാത്രമായിരുന്നു മുന്‍പ് മലയാള സിനിമാ താരങ്ങളുടെ പേജുകള്‍ അപ്ഡേറ്റ് ചെയ്യപ്പെടാറ്.
വിക്കീപിഡിയപോലുള്ള പേജില്‍ അറസ്റ്റും അനുബന്ധകാര്യങ്ങളും വന്നത് സൂപ്പര്‍താരത്തെ സംബന്ധിച്ചിടത്തോളം വലിയ ക്ഷീണമായിരിക്കുകയാണ്. ഇതിനകം നിരവധിപേര്‍ പേജ് സന്ദര്‍ശിച്ചുകഴിഞ്ഞു.കോടതി രണ്ടുദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ട ദിലീപിനെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുക്കാനാണ് പോലീസ് തീരുമാനം. നടനുമായി ബന്ധപ്പെട്ട ഓരോ പുതിയ സംഭവവികാസങ്ങളും പേജില്‍ അപ്ഡേറ്റ് ചെയ്യപ്പെട്ടുന്നുണ്ട്.
മലയാളവും ഇംഗ്ലീഷുമടക്കം മുന്നുറോളം ഭാഷകളിലുള്ള ഈ ഓൺലൈൻ സർവ്വവിജ്ഞാനകോശം 2001ലാണ് സ്ഥാപിതമായത്. ഇംഗ്ലീഷ് ഭാഷയിൽ ദിലീപിന്റെ വിവരങ്ങളടക്കം 54.30 ലക്ഷം ജീവചരിത്രങ്ങളും ലേഖനങ്ങളും വിക്കീപീഡിയയിലുണ്ട്.