ആലുവ: യുവനടി ആക്രമണത്തിനിരയായ സംഭവത്തിലെ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ആലുവ സബ്ജയിലിൽ റിമാൻഡിൽ കഴിയുന്ന ദിലീപിനെ അദ്ദേഹത്തിന്റെ അഭിഭാഷകർ സന്ദർശിച്ചു. അഭിഭാഷകൻ ബി. രാമൻപിള്ളയുടെ ജൂനിയേഴ്സാണ് ജയിലിലെത്തി ദിലീപിനെ കണ്ടത്. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ദിലീപുമായി ഇവർ സംസാരിച്ചു.
കഴിഞ്ഞ ദിവസം ദിലീപിന്റെ കേസ് ഏറ്റെടുത്തെന്നു വ്യക്തമാക്കിയ രാമൻപിള്ള കേസ് പഠിക്കുകയാണെന്നും അതിനുശേഷം നടപടിക്രമങ്ങളിലേക്കു കടക്കുമെന്നും പറഞ്ഞിരുന്നു. കേസിൽ ആദ്യമായി ദിലീപിനു വേണ്ടി ഹാജരായിരുന്നത് അഭിഭാഷകൻ കെ. രാംകുമാറായിരുന്നു. ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ തിങ്കളാഴ്ച സമർപ്പിക്കുമെന്നാണ് സൂചന.