ദിലീപിന്റെ ഔദ്യോഗിക ഫാൻ ഗ്രൂപ്പായ ദിലീപ് ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട ഒരു ചിത്രം ഇപ്പോൾ ആരാധകരുടെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. ദിലീപും കാവ്യയും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്. പുതിയ സിനിമയുടെ ലുക്കിൽ മഞ്ഞ ഷർട്ട് ധരിച്ച ദിലീപാണ് ചിത്രത്തിലുള്ളത്.
അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത പിന്നെയും എന്ന ചിത്രത്തിലാണ് ഇരുവരും ഏറ്റവും ഒടുവിൽ ഒന്നിച്ചഭിനയിച്ചത്. വിവാഹത്തോടെ പൊതുവേദികളിൽ കാവ്യ മാധവൻ അധികം പ്രത്യക്ഷപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ ഈ ചിത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.
ദിലീപ് നായകനാകുന്ന പ്രഫസർ ഡിങ്കൻ റിലീസിനൊരുങ്ങുകയാണ്. ശുഭരാത്രി, ജാക്ക് ഡാനിയൽ എന്നിവയാണ് ദിലീപിന്റെ മറ്റു പ്രൊജക്ടുകൾ.