നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് നിയമവിരുദ്ധ ആനുകൂല്യങ്ങള്‍ കിട്ടുന്നതിനെ കുറിച്ച് മുഖ്യമന്ത്രി അന്വേഷിക്കണമെന്ന് ജനതാദള്‍ യുണൈറ്റഡ് സംസ്ഥാന സെക്രട്ടറി ആനി സ്വീറ്റി. എണ്ണമറ്റ ആളുകളാണ് സന്ദര്‍ശകരായി ജയിലില്‍ എത്തുന്നത്. സന്ദര്‍ശകരെ അനുവദിക്കാത്ത ഞായറാഴ്ചയും സന്ദര്‍ശകരെത്തിയെന്നും ആനി സ്വീറ്റി പറഞ്ഞു. താടിയും മുടിയും കറുപ്പിക്കാന്‍ ജയിലില്‍ അദ്ദേഹത്തിന് ‘ഡൈ’ അനുവദിക്കുന്നത് ആരാണെന്ന് വ്യക്തമാക്കണം. സ്ത്രീവിരുദ്ധ കുറ്റങ്ങള്‍ ചെയ്ത വ്യക്തിക്ക് പ്രത്യേക പരിഗണന ജയിലില്‍ കിട്ടുന്നില്ലായെന്നത് മുഖ്യമന്ത്രി ഉറപ്പാക്കണമെന്നും ആനി സ്വീറ്റി ആവശ്യപ്പെട്ടു.
ആലുവ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലുളള വലിയ സുരക്ഷാ സംഘത്തിന്റെ അകമ്പടിയോടെയാണ് ജയിലിന് ഒന്നരകിലോമീറ്റര്‍ മാത്രമുളള വീട്ടിലേക്ക് ദിലീപ് എത്തിയത്. സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് ആലുവ മണപ്പുറത്തെ ചടങ്ങുകളില്‍ ദിലീപിനെ പങ്കെടുപ്പിച്ചില്ല. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്, കോടതിയുടെ അനുമതി ദുരുപയോഗം ചെയ്യരുത്, അന്വേഷണ ഉദ്യോഗസ്ഥന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കണം, ചെലവ് സ്വയം വഹിക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം ലഭിക്കാതെ തന്നെ ദിലീപ് പുറത്തിറങ്ങിയത്. ദിലീപിന് അനുകൂലമായി ഫാന്‍സ് അസോസിയേഷന്‍ പ്രകടനം നടത്താന്‍ സാധ്യതയുളളതിനാല്‍ കനത്ത സുരക്ഷയാണ് അന്ന് പോലീസ് ഒരുക്കിയിരുന്നത്.