കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ കുടുക്കിയതിനു പിന്നിൽ സിനിമയെ വെല്ലുന്ന തിരക്കഥയുണ്ടെന്നു ദിലീപിന്റെ സഹോദരൻ അനൂപ്.
ദിലീപിനെ കേസിൽപ്പെടുത്തിയതു വ്യക്തമായ ഗൂഢാലോചനയിലൂടെയാണ്. കുടുക്കിയവർ ഇപ്പോൾ സന്തോഷിക്കുന്നുണ്ടാവും. ദിലീപ് ഇതുവരെയും പോലീസിനോടു കുറ്റസമ്മതം നടത്തിയിട്ടില്ല.
ഇതു ദിലീപ് എന്ന വ്യക്തിയെ ഇല്ലായ്മ ചെയ്യാനുള്ള നീക്കമാണ്. നിപരാധിത്വം തെളിയിക്കാൻ സാധിക്കും. ശരിക്കുമുള്ള തെളിവുകൾ പുറത്തുവരുന്പോൾ ഇക്കാര്യങ്ങൾ ബോധ്യമാകുമെന്നും അനൂപ് പറഞ്ഞു.
ദിലീപിനെ അറസ്റ്റു ചെയ്തത് യാതൊരു തെളിവുമില്ലാതെയാണ്. അവിടെയും ഇവിടെയും തെളിവുകൾ ഉണ്ടെന്നാണു പറയുന്നത്. നൂറു ശതമാനം തെളിവില്ലെന്ന് ഉറപ്പാണ്.
സത്യവും ദൈവവുമൊക്കെയുണ്ടെങ്കിൽ ഇക്കാര്യങ്ങൾ വ്യക്തമാകും. കെട്ടിച്ചമച്ച തെളിവുകൾക്കു പിന്നിൽ ആളുണ്ട്. വക്കീലും കാര്യങ്ങളുമായി പോകുന്പോൾ സത്യം പുറത്തു വരും. ഗൂഢാലോചന നടത്തിയതു ദിലീപല്ലെന്നും ദിലീപിനെ കുടുക്കാനുള്ള ഗൂഢാലോചനയാണു നടന്നതെന്നും അനൂപ് മാധ്യമങ്ങളോടു സംസാരിക്കവേ പറഞ്ഞു.