കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പരിശോധന നടക്കുന്നതറിഞ്ഞ് ദിലീപ് വീട്ടിലെത്തി. ആലുവയിലെ പത്മസരോവരം എന്ന വീട്ടിലാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തുന്നത്.
അന്വേഷണ സംഘമെത്തിയപ്പോള്‍ വീട് അടച്ചിട്ട നിലയിലായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ മതില് ചാടിക്കടന്ന് വീടിന്റെ പരിസരത്ത് പ്രവേശിച്ചു. ദിലീപിന്റെ സഹോദരി എത്തിയാണ് വീട് തുറന്നത്.
അതേസമയം, ദിലീപിന്റെ സഹോദരന് അനൂപിന്റെ വീട്ടിലും സിനിമ നിര്‍മാണ കമ്പനിയിലും പരിശോധന നടക്കുന്നുണ്ട്.
മൂന്നിടത്തും ഒരേസമയമാണ് പരിശോധന നടക്കുന്നത്. സൈബർ വിദഗ്ധരും ദിലീപിന്റെ വീട്ടിലെത്തിയിട്ടുണ്ട്.
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ നിർമാണ കമ്പനിയിലെ ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.
കംപ്യൂട്ടർ ഹാര്‍ഡ് ഡിസ്കുകള്‍ കസ്റ്റഡിയിലെടുക്കും. ഇവ വിദഗ്ധ പരിശോധനയ്ക്ക് അയക്കും. നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച സംഘമാണ് പരിശോധന നടത്തുന്നത്.