ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​രു​ന്ന​തും കാ​ത്തി​രു​ന്നവർക്ക് വേദനയായി, മ​ക​ൾ പ​ക​ർ​ന്നു ന​ൽ​കി​യ ക​ര​ളു​മാ​യി അ​ച്ഛ​ൻ യാ​ത്ര​യാ​യി


ഹ​രി​പ്പാ​ട്: മ​ക​ൾ പ​ക​ർ​ന്നു ന​ൽ​കി​യ ക​ര​ളു​മാ​യി അ​ച്ഛ​ൻ യാ​ത്ര​യാ​യി. കു​മാ​ര​പു​രം മം​ഗ​ല​ശ്ശേ​രി കാ​ട്ടി​ൽ ദി​ലീ​പ് കു​മാ​റാ​ണ് ( 51) ഇ​ന്ന​ലെ രാ​വി​ലെ 10.30ന് ​എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്.

കു​മാ​ര​പു​രം 1449 സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ലി​വ​ർ സി​റോ​സി​സ് ബാ​ധി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ദി​ലീ​പി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കു​വാ​ൻ ക​ര​ൾ മാ​റ്റി​വ​യ്ക്കു​കു​ക​യ​ല്ലാ​തെ മറ്റു മാർഗമി​ല്ലാ​യി​രു​ന്നു.​

അ​നു​യോ​ജ്യ​മാ​യ ക​ര​ൾ ല​ഭ്യ​മാ​കാ​തെ വ​ന്ന​തി​നാ​ൽ മ​ക​ൾ അ​ഭി​രാ​മി സ്വ​ന്തം ക​ര​ൾ പ​കു​ത്ത് അ​ച്ഛ​ന് ന​ൽ​കു​ക​യാ​യി​രു​ന്നു.​
ഓ​പ്പ​റേ​ഷ​ൻ ചെല​വി​ലേ​ക്ക് കു​മാ​ര​പു​രം ഗ്രാ​മ​മൊ​ന്ന​ട​ങ്കം 35 ല​ക്ഷം രൂ​പ​യോ​ളം പി​രി​ച്ചു ന​ൽ​കു​ക​യും ചെ​യ്തു.

ഏ​പ്രി​ൽ ഒന്പതിന് ​ആ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ. ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​രു​ന്ന​തും കാ​ത്തി​രു​ന്ന ബ​ന്ധു​ക്ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെയും നാ​ട്ടു​കാ​രെ​യും ക​ണ്ണീ​രി​ലാ​ഴ്ത്തി​യാ​ണ് ദി​ലീ​പ് കു​മാ​ർ ക​ട​ന്നു പോ​യ​ത്.​

ബാ​ങ്ക് ഹാ​ളി​ൽ വൈ​കി​ട്ട് നാലിന് ​പൊ​തു​ദ​ർ​ശ​ന​ത്തി​ന് വച്ചപ്പോൾ മൃ​ത​ദേ​ഹ​ത്തി​ൽ നാ​ട്ടു​കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും സ​ഹ​പ്ര​വ​ർ​ത്ത​ക​രും അ​ന്ത്യാ​ജ്ഞ​ലി അ​ർ​പ്പി​ച്ചു.​

തു​ട​ർ​ന്ന് വൈ​കി​ട്ട് അഞ്ചിന് ​മൃ​ത​ദേ​ഹം വീ​ട്ടുവ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.​ഭാ​ര്യ:​സി​മി. മ​ക്ക​ൾ: അ​ഭി​രാ​മി, അ​ഭി​ന​ന്ദ്.

Related posts

Leave a Comment