മഞ്ജു വാര്യരുമായി ഒന്നിച്ച് അഭിനയിക്കേണ്ട സാഹചര്യമുണ്ടായാൽ അഭിനയിക്കുമെന്ന് നടൻ ദിലീപ്. ഒരു അഭിമുഖത്തിനിടെയാണ് താരം മനസ് തുറന്നത്. സിനിമയിലെ കഥാപാത്രത്തിന് മഞ്ജുവല്ലാതെ മറ്റാരും പറ്റില്ലെന്ന അവസ്ഥയുണ്ടായാൽ ഒന്നിച്ച് അഭിനയിക്കുമെന്നും അതിന് തനിക്ക് ബുദ്ധിമുട്ടില്ലെന്നും താരം പറഞ്ഞു.
താനും മഞ്ജുവമായി യാതൊരു ശത്രുതയില്ലെന്നും തങ്ങൾ തമ്മിൽ പിണക്കത്തിലാണെന്ന് പലരും പറഞ്ഞുണ്ടാക്കുന്നതാണെന്നും ദിലീപ് വ്യക്തമാക്കി. ഒന്നുമല്ലാത്ത തന്നെ ഇങ്ങനെയാക്കിയത് സിനിമയാണ്. സിനിമയെക്കുറിച്ച് മാത്രമാണ് എപ്പോഴും ചിന്തിക്കുന്നതെന്നും ജനങ്ങൾ കൂടെയുള്ളതാണ് തന്റെ ഏറ്റവും വലിയ ശക്തിയെന്നും താരം കൂട്ടിച്ചേർത്തു.