കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപിനു താൽക്കാലികമായി പാസ്പോർട്ട് നൽകി. വർക്ക് വീസക്കായി പാസ്പോർട്ട് ഹാജരാക്കേണ്ടതുണ്ടെന്ന പ്രതിഭാഗം വാദം അംഗീകരിച്ചു പാസ്പോർട്ട് നൽകാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിടുകയായിരുന്നു.
ഈ മാസം 15 മുതൽ ഡിസംബർ 31 വരെ ഷൂട്ടിംഗിനായി വിദേശത്തു പോകാനുള്ള ദിലീപിന്റെ അപേക്ഷയെ പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം കോടതിയിൽ ശക്തമായി എതിർത്തിരുന്നു. ഈ ഹർജിയിൽ ഈ മാസം ഒന്പതിനു തീരുമാനമെടുക്കാനായി മാറ്റിയ കോടതി വർക്ക് വീസയുടെ ആവശ്യത്തിലേക്കായി മാത്രം താൽക്കാലികമായി പാസ്പോർട്ട് വിട്ടുനൽകുകയായിരുന്നു.