കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത് ഈ മാസം 31ലേക്കു കോടതി നീട്ടി. കേസിലെ മുഖ്യപ്രതി സുനിൽകുമാർ(പൾസർ സുനി) ഉൾപ്പെടെയുള്ളവരുടെ റിമാൻഡ് കാലാവധിയും അങ്കമാലി മജിസ്ട്രേട്ട് കോടതി നീട്ടിയിട്ടുണ്ട്.
അതേസമയം, കേസിലെ പ്രതിയായ നടൻ ദിലീപ് ഇന്നു കോടതിയിൽ ഹാജരായില്ല. ഹാജരാകാൻ കഴിയില്ലെന്നു കാട്ടി ദിലീപ് കോടതിയിൽ അപേക്ഷ നൽകി. കേസിലെ എല്ലാ പ്രതികളും 31-ന് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്.