കൊച്ചി: തന്നെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ആക്രമണത്തിനിരയായ യുവനടി നല്കിയ ഹര്‍ജി ഹൈക്കോടതിനാളെ പരിഗണിക്കാനായി മാറ്റി.
എറണാകുളം സിബിഐ കോടതിയില്‍ നടന്നുവരുന്ന വിചാരണയില്‍ നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും കോടതി പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും ആരോപിച്ചാണ് നടി ഹൈക്കോടതിയെ സമീപിച്ചത്.
പ്രതിഭാഗത്തിനു വേണ്ടി ഹാജരാകുന്ന അഭിഭാഷകരുടെ എണ്ണം നിയന്ത്രിക്കാന്‍ കോടതി തയാറായില്ല.
രഹസ്യവിചാരണയുടെ ഉദ്ദേശ്യം തന്നെ ഇതിലൂടെ നഷ്ടമായെന്നും ഹര്‍ജിയില്‍ പറയുന്നു. ഇന്നലെ ഹര്‍ജി പരിഗണനയ്ക്കെടുത്ത സിംഗിള്‍ ബെഞ്ച് ഇതു നാളെ പരിഗണിക്കാനായി മാറ്റുകയായിരുന്നു.
കോടതി മാറ്റത്തിനായി ഹൈക്കോടതിയില്‍ ഹര്‍ജി നല്കാന് സമയം അനുവദിക്കണമെന്നും അതുവരെ വിചാരണ നടപടികള്‍ നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് വിചാരണക്കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും തള്ളിയിരുന്നു.