കൊച്ചി: നടൻ ദിലീപിന് തിരിച്ചടി. നടിയെ ആക്രമിച്ച കേസും പൾസർ സുനിയുടെ ഭീഷണിക്കേസും രണ്ടായി പരിഗണിക്കണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി. കേസ് രണ്ടായി പരിഗണിക്കേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
നടിയെ ആക്രമിച്ചതിന്റെ പ്രതിഫലം കൈപ്പറ്റുന്നതിനായാണ് സുനി ദിലീപിനെ വിളിച്ചതെന്ന പ്രോസിക്യൂട്ടറുടെ വാദം അംഗീകരിച്ചായിരുന്നു കോടതി നടപടി.
പള്‍സര്‍ സുനി അടക്കമുള്ള പ്രതികള്‍ ജയിലില്‍ ഗൂഢാലോചന നടത്തി തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി രണ്ട് കോടി രൂപ ആവശ്യപ്പെട്ടുവെന്നതാണ് ദിലീപിന്റെ പരാതി.
ഈ കേസിന്റെയും നടിയെ ആക്രമിച്ച കേസിന്റെയും വിചാരണ വേറെ വേറെ നടത്തണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം.
ഒരു കേസില്‍ താന്‍ വാദിയും അടുത്ത കേസില്‍ പ്രതിയുമാണെന്ന് ദിലീപ് വാദിക്കുന്നു. എന്നാല്‍ കുറ്റപത്രം തള്ളാന്‍ കഴിയില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.