നായകനായി മാത്രമല്ല വില്ലനായി തിളങ്ങാമെന്ന് തെളിയിച്ചയാളാണ് ഫഹദ് ഫാസിൽ. തമിഴകത്തായിരുന്നു വേലൈക്കാരൻ എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തി താരം തിളങ്ങിയത്.
മലയാളത്തിൽ പക്ഷേ കൂടുതൽ ചെയ്തിട്ടുള്ളത് നായക പ്രാധാന്യമുള്ള വേഷങ്ങളാണ്. ദിലീഷ് പോത്തന്റെ അടുത്ത ചിത്രത്തിൽ താരം വില്ലൻ വേഷത്തിലായിരിക്കും എത്തുകയെന്നാണ് അറിയുന്നത്.
ദിലീഷ് പോത്തൻ നിർമാതാവാകുന്ന ചിത്രം സംവിധാനം ചെയ്യുന്നുത് മധു സി നാരായണനാണ്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ശ്യാം പുഷ്കരനാണ്. നായകനായി എത്തുന്നത് ഷൈൻ നിഗമാണ്. കുന്പളങ്ങി നൈറ്റ്സ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.