സംവിധായകനാവാനാണ് ഞാൻ എല്ലാക്കാലത്തും ശ്രമിച്ചിട്ടുള്ളത്. ആ വഴിയിലൂടെയാണ് സഞ്ചരിച്ചത്. അവിടെയാണ് ഞാൻ ഏറ്റവും ആസ്വദിച്ചതും. എന്നാൽ സംവിധാനത്തിനൊപ്പം അഭിനയവും ഏറെ ആസ്വദിക്കുന്നു.
ആസ്വാദനം തരാൻ കഴിയാത്ത ജോലി ചെയ്യാൻ ഏറെ ബുദ്ധിമുട്ടുള്ള ആളാണ് ഞാൻ. ഒരു സിനിമയുടെ എല്ലാ ജോലിയുടെയും ഭാഗമാകാൻ സംവിധായകന് കഴിയുന്നു.
അതു തരുന്ന ലഹരി അഭിനയിക്കുമ്പോൾ ലഭിക്കുന്നില്ല. സിനിമയുടെ ഒരു ഭാഗമാകുന്നു എന്നതാണ് അഭിനയിക്കുമ്പോൾ തോന്നിയിട്ടുള്ളത്.അപ്രതീക്ഷിതമായാണ് സിനിമയിൽ അഭിനയിക്കുന്നത്.
ഒരു കഥാപാത്രമായും നടനായും മാറാൻ കഴിഞ്ഞു. തുടർന്ന് നിരവധി സിനിമകളിൽ അഭിനയിക്കാൻ സാധിക്കുകയും ചെയ്തത് എന്നിലെ സംവിധായകനെ പലരീതിയിൽ സഹായിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നു.
ഒരുപാട് സംവിധായകരുടെ സംവിധാനശൈലി നോക്കികാണാൻ കഴിയുന്നത് നടൻ എന്ന ഇടം ലഭിച്ചതുകൊണ്ടാണ്. അഭിനയിക്കാൻ കഴിഞ്ഞില്ലായിരുന്നെങ്കിൽ രഞ്ജൻ പ്രമോദിന്റെയും ലിജോയുടെയും അമലിന്റെയും ലൊക്കേഷനുകളിൽ അത്രയും ദിവസം ചെലവഴിക്കാനും നല്ല അനുഭവങ്ങൾ ലഭിക്കാനും കഴിയില്ലായിരുന്നു. -ദിലീഷ് പോത്തൻ