കൊച്ചി: വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ദിലീപ് മൊബൈല്‍ ഫോണില്‍നിന്നു ഡിലീറ്റ് ചെയ്ത 12 നമ്പറുകളിലെ ചാറ്റുകളില്‍ ഭൂരിഭാഗവും വിദേശനമ്പറുകളിലേത്.
ദുബായിലെ മലയാളി വ്യവസായി അടക്കമുള്ള ആളുകളുമായി നടത്തിയ വാട്സാപ്പ് ചാറ്റുകളാണ് ഡിലീറ്റ് ചെയ്തതായി ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയത്.
വീണ്ടെടുക്കാന്‍ കഴിയാത്തവിധം ഈ ചാറ്റുകള്‍ നീക്കം ചെയ്തിട്ടുണ്ടെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.
ദിലീപിന്റെ മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തി അതിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍തന്നെ 12 മൊബൈല്‍ നമ്പറിലേക്കുള്ള ചാറ്റുകള്‍ ഡിലീറ്റ് ചെയ്തതായി വ്യക്തമായിരുന്നു.
ഇതിന്റെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ദുബായില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി, ദുബായിലെ സാമൂഹികപ്രവര്‍ത്തകനായ തൃശൂര്‍ സ്വദേശി,
കാവ്യാ മാധവന്, ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സൂരജ്, മലയാളത്തിലെ ഒരു പ്രമുഖ നടി, ദുബായിലെ മലയാളി വ്യവസായികള്‍,
ദിലീപിന്റെ ഉടമസ്ഥതയിലുള്ള “ദേ പൂട്ടി’ന്റെ ദുബായ് പാര്‍ട്ണര്‍, ഷാര്‍ജ ക്രിക്കറ്റ് അസോസിയേഷനുമായി ബനന്ധപ്പെട്ട വുക്തി തുടങ്ങിയവരുടെ ചാറ്റുകള്‍ നീക്കംചെയ്തവയില്‍ ഉള്‍പ്പെടുന്നു.
ഫോണുകള്‍ കോടതിക്കു കൈമാറുന്നതിന് മുമ്പാണ് ചാറ്റുകള്‍ നശിപ്പിക്കപ്പെട്ടതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.
ഫോറന്‍സിക് വിഭാഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥ, മലപ്പുറം തൃശൂര്‍ സ്വദേശികളായ ദുബായിലെ വ്യവസായികള്‍ തുടങ്ങിയവരും ഇതില്‍ ഉള്‍പ്പെടും.
നേരത്തെ സ്വകാര്യതയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാത്രമാണ് ഡിലീറ്റ് ചെയ്തതെന്നായിരുന്നു ദിലീപ് വ്യക്തമാക്കിയിരുന്നത്.
എന്നാല്‍ കേസുമായി ബന്ധപ്പെട്ട ചില സുപ്രധാന ചാറ്റുകളും നീക്കം ചെയ്തിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.