ക​ർ​ഷ​ക​ർ​ക്കു ക​മ്പിളി പു​ത​പ്പ് വാ​ങ്ങാ​ൻ ഒ​രു കോ​ടി ന​ൽ​കി ന​ട​ന്‍ ദി​ൽ​ജി​ത് ദൊ​സ​ൻ​ഝ്; ക​ർ​ഷ​ക സ​മ​ര​ത്തെ പ​രി​ഹ​സി​ച്ച ന​ടി ക​ങ്ക​ണയ്ക്ക് മറുപടിയും…



ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്കു ക​ന്പി​ളി പു​ത​പ്പ് വാ​ങ്ങാ​ൻ ഒ​രു കോ​ടി രൂ​പ സം​ഭാ​വ​ന ചെ​യ്തു പ​ഞ്ചാ​ബി ഗാ​യ​ക​നും ന​ട​നു​മാ​യ ദി​ൽ​ജി​ത് ദൊ​സ​ൻ​ഝ്. പ​ഞ്ചാ​ബി ഗാ​യ​ക​ൻ സി​ൻ​ഘ​യാ​ണ് ഇ​ക്കാ​ര്യം ഇ​ൻ​സ്റ്റാ​ഗ്രാം സ്റ്റോ​റി വ​ഴി അ​റി​യി​ച്ച​ത്.

അ​തി​ശൈ​ത്യ​മാ​ണു ഡ​ൽ​ഹി​യി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. കൊ​ടും​ത​ണു​പ്പി​നെ അ​തി​ജീ​വി​ച്ചാ​ണു ക​ർ​ഷ​ക സ​മ​രം ര​ണ്ടാം ആ​ഴ്ച​യി​ലേ​ക്കു ക​ട​ന്നി​രി​ക്കു​ന്ന​ത്. ഇ​വ​ർ​ക്കു സ​ഹാ​യ​ക​മാ​കു​ന്ന രീ​തി​യി​ലാ​ണ് ദി​ൽ​ജി​ത്തി​ന്‍റെ സം​ഭാ​വ​ന.

നേ​ര​ത്തെ, ഡ​ൽ​ഹി- ഹ​രി​യാ​ന അ​തി​ർ​ത്തി​യാ​യ സിം​ഘു​വി​ൽ ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​നാ​യി ദി​ൽ​ജി​ത് എ​ത്തി​യി​രു​ന്നു. സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചെ​ത്തി​യ നി​ര​വ​ധി താ​ര​ങ്ങ​ളി​ലൊ​രാ​ളാ​ണു ദി​ൽ​ജി​ത്.

നേ​ര​ത്തെ, ക​ർ​ഷ​ക സ​മ​ര​ത്തെ പ​രി​ഹ​സി​ച്ച ന​ടി ക​ങ്ക​ണ​ക്കെ​തി​രേ അ​തേ​രീ​തി​യി​ൽ തി​രി​ച്ച​ടി​ച്ച ദി​ൽ​ജി​ത്തി​ന്‍റെ ട്വീ​റ്റു​ക​ൾ കൈ​യ​ടി നേ​ടി​യി​രു​ന്നു. ക​ങ്ക​ണ​യ്ക്ക് സാ​മാ​ന്യ​ബു​ദ്ധി​യി​ല്ലെ​ന്നും മു​തി​ർ​ന്ന​വ​രെ ഏ​ങ്ങ​നെ ബ​ഹു​മാ​നി​ക്ക​ണ​മെ​ന്ന് ത​ങ്ങ​ൾ പ​ഠി​പ്പി​ക്കാ​മെ​ന്നു​മാ​ണ് ദി​ൽ​ജി​ത്ത് പ​റ​ഞ്ഞ​ത്.

Related posts

Leave a Comment