മട്ടന്നൂർ: കളഞ്ഞു കിട്ടിയ പണം ഉടമയ്ക്ക് നൽകി വിദ്യാർഥി മാതൃകയായി. പട്ടാന്നൂർ കെ പി സി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി സി.എ.ദിൽജിത്തിനാണ് കുന്നോത്ത് പൈപ്പ് ലൈൻ റോഡിൽ വച്ചു 21,000 രൂപ കളഞ്ഞു കിട്ടിയത്. തുടർന്നുള്ള അന്വേഷണത്തിൽ ഉടമയെ കണ്ടെത്തുകയായിരുന്നു.
പണം മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ വച്ചു ഉടമ കേളകത്തെ വാസുദേവനു പോലീസ് സാന്നിധ്യത്തിൽ കൈമാറി. സത്യസന്ധത കാട്ടിയ ദിൽജിത്തിനു പോലീസ് സ്റ്റേഷനിൽ വച്ചു എസ് ഐ രാഘവൻ വയലേരിയും വാസുദേവനും ഉപഹാരം നൽകി.