ഇരിട്ടി: ഒരാഴ്ച് മുമ്പ് പ്രസവിച്ച യുവതി വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു. കീഴ്പ്പള്ളി പുത്തൻപുരയ്ക്കൽ ജോസ്- വത്സമ്മ ദമ്പതികളുടെ മകൾ ദിൽന ജോസ് (30) ആണ് കുഴഞ്ഞുവീണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് ഇരിട്ടിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് ദിൽന പെൺകുഞ്ഞിന് ജന്മം നല്കിയത്.
കന്നിപ്രസവമായിരുന്നു. അമ്മയും കുഞ്ഞും ആശുപത്രിയിൽ നിന്നും ഒരാഴ്ച മുമ്പാണ് കീഴ്പ്പള്ളിയിലെ വീട്ടിലെത്തിയത്.
ഇന്നു രാവിലെ വീട്ടിൽ കുഴഞ്ഞു വീണ ദിൽനയെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂർ കൊയിലി ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ആറളം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരിയാണ് ദിൽന. ഭർത്താവ്: ജിൽസൺ (ബ്രാഞ്ച് മാനേജർ കേരള ഗ്രാമീൺ ബാങ്ക്, മണിക്കടവ് ശാഖ ). സഹോദരങ്ങൾ: ദിനിൽ(എൻജിനിയറിംഗ് വിദ്യാർഥി ), ദീപു (ബംഗളുരു). സംസ്കാരം നാളെ രാവിലെ 11 ന് കീഴ്പ്പള്ളി ചാവറ കുര്യാക്കോസ് ഏലിയാസ് പള്ളി സെമിത്തേരിയിൽ.