വിചാരണക്കോടതി ജഡ്ജി ഹണി. എം.വര്‍ഗീസും ഭര്‍ത്താവുമായും ദിലീപിന് അടുത്ത ബന്ധം? ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; അ​തി​ജീ​വി​ത​യു​ടെ ഹ​ര്‍​ജി​യി​ല്‍ ത​ട​സ ഹ​ര്‍​ജി​യു​മാ​യി ദി​ലീ​പ്

ന്യൂ​ഡ​ല്‍​ഹി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ കോ​ട​തി മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള അ​തി​ജീ​വി​ത​യു​ടെ ഹ​ര്‍​ജി​യി​ല്‍ ത​ട​സ​ഹ​ര്‍​ജി​യു​മാ​യി പ്ര​തി ദി​ലീ​പ് സു​പ്രീം​കോ​ട​തി​യി​ല്‍.

അ​തി​ജീ​വി​ത​യു​ടെ ഹ​ര്‍​ജി​യി​ല്‍ ഉ​ത്ത​ര​വി​ടും മു​മ്പ് ത​ന്‍റെ വാ​ദം കേ​ള്‍​ക്ക​ണ​മെ​ന്നാ​ണ് ദി​ലീ​പി​ന്‍റെ ആ​വ​ശ്യം.

കോ​ട​തി​മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള അ​തി​ജീ​വി​ത​യു​ടെ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി നേ​ര​ത്തെ ത​ള്ളി​യി​രു​ന്നു.

ഇ​തി​നെ​തി​രെ ഇ​വ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍ ന​ല്‍​കി​യ അ​പ്പീ​ല്‍ കോ​ട​തി നാ​ളെ പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് ദി​ലീ​പി​ന്‍റെ നീ​ക്കം.

വി​ചാ​ര​ണ​ക്കോ​ട​തി ജ​ഡ്ജി ഹ​ണി.​എം.​വ​ര്‍​ഗീ​സു​മാ​യും, അ​വ​രു​ടെ ഭ​ര്‍​ത്താ​വു​മാ​യും പ്ര​തി ദി​ലീ​പി​ന് അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്നാ​രോ​പി​ച്ചാ​ണ് അ​തി​ജീ​വി​ത കോ​ട​തി​മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഇ​വ​ര്‍ ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന്‍റെ തെ​ളി​വ് പോ​ലീ​സി​നു ല​ഭി​ച്ച ശ​ബ്ദ​രേ​ഖ​ക​ളി​ലു​ണ്ട്.

കേ​സി​ല്‍ ഹ​ണി എം.​വ​ര്‍​ഗീ​സ് വി​ചാ​ര​ണ ന​ട​ത്തി​യാ​ല്‍ ത​നി​ക്ക് നീ​തി ല​ഭി​ക്കി​ല്ലെ​ന്നു ചൂ​ണ്ട​ക്കാ​ട്ടി അ​തി​ജീ​വി​ത ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും ഹ​ര്‍​ജി ത​ള്ളി​യി​രു​ന്നു.

Related posts

Leave a Comment