വെറും 925 രൂപയ്ക്ക് വാങ്ങിയ മോതിരം കോടികൾ വിലമതിക്കുന്ന വജ്രമാണെന്ന് തിരിച്ചറിഞ്ഞത് 33 വർഷങ്ങൾക്കു ശേഷം. ലണ്ടൻ സ്വദേശിനിയായ ഡെബ്ര ഗൊദാർദ് എന്ന 55 വയസുകാരിയാണ് വർഷങ്ങൾ മുമ്പ് താൻ ആഗ്രഹിച്ചു വാങ്ങിയ പളുങ്ക് മോതിരം കോടികൾ വിലമതിക്കുമെന്ന് വജ്രമായിരുന്നുവെന്ന് അടുത്തിടെ തിരിച്ചറിഞ്ഞത്.
ഡെബ്രയ്ക്ക് 22 വയസുള്ളപ്പോൾ വാങ്ങിയതാണ് ഈ മോതിരം. മാത്രമല്ല ഇവർ കഴിഞ്ഞ 15 വർഷങ്ങളായി ഈ മോതിരം അണിയുന്നുമില്ല.
അടുത്തിടെ ഡെബ്രയുടെ മാതാവ് സാമ്പത്തിക തട്ടിപ്പിന് ഇരയായതിനെ തുടർന്ന് ഈ മോതിരം വിൽക്കുവാൻ ഡെബ്ര തീരുമാനിച്ചു. സാമ്പത്തിക പ്രതിസന്ധി മാറ്റുവാനായിരുന്നു ഡെബ്ര ഈ തീരുമാനം സ്വീകരിച്ചത്. മോതിരം വിൽക്കുവാനായി ഡെബ്ര ഒരു ജൂവല്ലറിയിൽ എത്തി.
തുടർന്ന് ജൂവല്ലറിയിലെ ജീവനക്കാരൻ നടത്തിയ പരിശോധനയിലാണ് ഈ മോതിരത്തിൽ 25.27 കാരറ്റ് രത്നം പതിപ്പിച്ചിട്ടുണ്ടെന്നും ഇതിന് 6 കോടി 82 ലക്ഷം രൂപ വിലമതിക്കുമെന്നും ഇവർ അറിഞ്ഞത്.
വലിയൊരു ഭാഗ്യം ലഭിക്കുവാനാണ് അമ്മ സാമ്പത്തിക തട്ടിപ്പിന് ഇരയായതെന്ന് ഡെബ്ര പറയുന്നു.