മലയാളികള്‍ക്ക് നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നിര്‍മാതാവും നടനുമാണ് ദിനേശ് പണിക്കര്‍.
സുരേഷ് ഗോപി നായകനായ രജപുത്രന്‍ ഉള്‍പ്പെടെ വമ്പന്‍ ഹിറ്റുകളാണ് ദിനേശ് പണിക്കര്‍ മലയാളികള്‍ക്ക് സമ്മാനിച്ചത്.
ഇപ്പോള്‍ സീരിയല്‍ രംഗത്തും ദിനേശ് പണിക്കര്‍ നിറസാന്നിധ്യമാണ്. ഓര്മ, ചന്ദനമഴ എന്നീ സീരിയലുകളില്‍ അഭിനയിച്ചു കൊണ്ടിരുന്നപ്പോള്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് അടുത്തിടെ താരം തുറന്നു പറഞ്ഞിരുന്നു.
ഒരിക്കല്‍ കെകെ രാജീവ് ചേട്ടന് നാളെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് വരുമോ എന്ന് ചോദിക്കുകയായിരുന്നു. അവിടെ ചെന്നപ്പോള്‍ കുറെ ഡയലോഗുകള്‍ തന്നു.
ഇത് ചെയ്യണമെന്ന് പറഞ്ഞു. ഇത് മുഴുവന്‍ താന്‍ ചെയ്യണമോ എന്ന് ചോദിച്ചപ്പോള്‍ വേണ്ട പ്രോംപ്റ്റ് ചെയ്ത തരുമെന്ന് പറയുകയായിരുന്നു എന്ന് ദിനേശ് പറയുന്നു.
ഇത് വരെയും ഒരു സ്റ്റേജില്‍ പോലും കയറാത്ത താന്‍ അങ്ങനെ അഭിനേതാവായി മാറുകയായിരുന്നുവെന്നും ദിനേശ് പണിക്കര്‍ പറഞ്ഞു.
സീനിയര്‍ താരങ്ങള്‍ക്കൊപ്പമുള്ള അഭിനയം ആയതിനാല്‍ തന്നെയും താന്‍ ചെയ്യുന്നത് ശരിയാണോ എന്ന് പലവട്ടം അദ്ദേഹത്തോട് ചോദിച്ചെന്നും താരം പറഞ്ഞു.
തന്നോട് അദ്ദേഹം പറഞ്ഞത് താന്‍ സ്ക്രീനില്‍ വരുമ്പോള്‍ ഒരു പ്രസന്സുണ്ടെന്നും അതോടൊപ്പം തന്റെ അഭിനയവും കൂടിയായാല്‍ അത് മികച്ചത് തന്നെ ആകും എന്നായിരുന്നു.
നാല് വര്‍ഷത്തോളം താന്‍ ചന്ദനമഴയില്‍ ദേവേട്ടന് ആയി അഭിനയിച്ചു. തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ചന്ദനമഴയിലെ ദേവേട്ടന് ആയി നില്ക്കാന് കഴിഞ്ഞതാണെന്നാണ് ദിനേശ് പണിക്കര്‍ പറയുന്നത്.
ചന്ദനമഴയില്‍ തന്റെ മരുമകള്‍ വര്‍ഷ എന്ന കഥാപാത്രമായി അഭിനയിച്ച ശാലു കുര്യനെക്കുറിച്ചും താരം പറയുന്നുണ്ട്. ശാലുവിനെ കണ്ടപ്പോള്‍ ആദ്യം കരുതിയത് മിടുക്കിക്കുട്ടി, നന്നായിട്ട് അഭിനയിക്കാനറിയാം എന്നായിരുന്നു.
എന്നാല്‍, എല്ലാവരും പരസ്പരം സംസാരിക്കുമ്പോഴും ശാലു മാത്രം തന്നോട് അകലം കാണിച്ചു.
തന്റെ മുഖത്തൊന്നും നോക്കുന്നില്ലെന്നും തനിക്ക് സീനിയോറിറ്റിയുടെയോ പ്രായത്തിന്റെയോ ബഹുമാനമൊന്നും തരുന്നില്ലെന്നും പിന്നെ മനസിലായി. തന്നോട് മാത്രമായിരുന്നു ഇങ്ങനെ എന്നും ദിനേശ് പണിക്കര്‍ പറയുന്നു.
പിന്നീട് ഒരാഴ്ച കഴിഞ്ഞപ്പോള്‍ താന്‍ കാര്യം ചോദിച്ചു. അപ്പോള്‍ പറഞ്ഞത് തന്റെ ജനകന് സിനിമ കണ്ടതോടെ വെറുപ്പായെന്നാണ്.
അത് കേട്ടപ്പോള്‍ തനിക്ക് വിഷമം ആയി. പിന്നീട് അതൊരു ക്രെഡിറ്റ് ആയി തോന്നിയെന്നും താരം പറയുന്നു. പിന്നീട് ശാലുവുമായി നല്ല കൂട്ടായി മാറുകയായിരുന്നുവെന്നും ദിനേശ് പണിക്കര്‍ പറയുന്നു.