ഹീറോ ആധിപത്യമുളള ഇന്‍ഡസ്ട്രിയാണ് നമ്മുടേത്. സുരേഷ് ഗോപിയൊക്കെ തോക്കുമായി വന്നാലെ പടം ഓടൂ. എന്നാലും തോക്കൊന്നുമില്ലാതെ സുരേഷിനെ കൊണ്ടുവന്ന് ഡെപ്യൂട്ടി കളക്ടറായി അവതരിപ്പിച്ച്, പാട്ടിലൊക്കെ അഭിനയിപ്പിച്ചു.
സുരേഷ് എല്ലാത്തിനും പിന്തുണയുമായി ഒപ്പം നിന്നു. മഞ്ജുവും ദിവ്യയുമാണ് ശരിക്കും അതിലെ ഹീറോസ്, സുരേഷ് ഗോപിയും ബിജു മേനോനുമല്ല. രണ്ട് നടിമാരും മല്‍സരിച്ചഭിനയിച്ചു. എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത ചിത്രമാണ് പ്രണയവര്‍ണ്ണങ്ങള്‍.
സംതൃപ്തി നല്കിയ ചിത്രമാണ്. ആ സമയത്ത് തിളങ്ങിനില്‍ക്കുന്ന രണ്ട് നായികമാരായിരുന്നു മഞ്ജു വാര്യരും ദിവ്യ ഉണ്ണിയും. സിബി മലയിലാണ് കഥ എന്നോട് പറഞ്ഞത്.
അത് കേട്ടപ്പോള്‍ നല്ലതായി തോന്നി. കഥ പറഞ്ഞ ശേഷം നമുക്ക് ഇത് കുറച്ച് സിനിമാറ്റിക്ക് ആക്കാനുണ്ടെന്ന് സിബി മലയില്‍ പറഞ്ഞു. -ദിനേഷ് പണിക്കര്‍