നിര്‍മാതാവായി സിനിമ രംഗത്ത് എത്തിയ ശേഷം ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ സജീവമായ താരമാണ് ദിനേശ് പണിക്കര്‍.
അദ്ദേഹം തന്റെ നിര്‍മ്മാണ കമ്പനിയായ കൃപാ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച മോഹന്‍ലാല്‍ ചിത്രം കിരീടം ഇന്നും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചാ വിഷയമാണ്.
മോഹന്‍ലാല്‍, തിലകന്‍, പാര്‍വ്വതി, മുരളി, മോഹന്‍രാജ്, മാമുക്കോയ, ജഗതി, കവിയൂര്‍ പൊന്നമ്മ തുടങ്ങിയപരായിരുന്നു കീരീടത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്.
1989ല്‍ പുറത്തിറങ്ങിയ ചിത്രമാണെങ്കിലും മോഹന്‍ലാലിന്റെ സേതുമാധവനും തിലകന്റെ അച്യുതന്‍ നായരുമൊക്കെ ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ട്.
ദിനേശ് പണിക്കര്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രമായിരുന്നു കിരീടം. ചിത്രം മികച്ച വിജയം നേടിയിരുന്നു. സിനിമ പോലെ തന്നെ കിരീടത്തിലെ പാട്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു.
പിന്നീട് നിരവധി മികച്ച ചിത്രങ്ങളുടെ നിര്‍മാതാവാകാനും താരത്തിനായി. കിരീടം നിര്‍മിച്ചതിനൊപ്പം ചിത്രത്തില്‍ അഭിനയിക്കാനും ദിനേശ് പണിക്കറിന് അവസരം ലഭിച്ചിരുന്നു. എന്നാല്‍ അന്ന് അദ്ദേഹം അവസരം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
മുമ്പ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. നടി പാര്‍വതി അവതരിപ്പിച്ച കഥാപാത്രത്തെ വിവാഹം കഴിക്കുന്ന വേഷമായിരുന്നു ദിനേശിനെ തേടിയെത്തിയത്.
ഭാര്യ സമ്മതിക്കാത്തതിനെ തുടര്‍ന്ന് ആ വേഷത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു താരം. ദിനേശ് പണിക്കരുടെ ആ പഴയ അഭിമുഖം ഇപ്പോള്‍ വൈറലാകുകയാണ്.
മോഹന്‍ലാലിന്റെ കഥാപാത്രമായ സേതുമാധവന്റെ കാമുകിയായ ദേവിയെ ആയിരുന്നു പാര്‍വതി ചിത്രത്തില്‍ അവതരിപ്പിച്ചത്. ചിത്രത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രം കൂടിയായിരുന്നു പാര്‍വതിയുടേത്.
സേതുമാധവന് നേരിടേണ്ടി വന്ന പ്രശ്നങ്ങളെ തുടര്‍ന്ന് ദേവിയെ നഷ്ടമാകുകയായിരുന്നു. തുടര്‍ന്ന് മറ്റൊരാളെ ദേവി വിവാഹം കഴിക്കുന്നു.
കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി എന്ന ഗാനത്തിലൂടെയാണ് വിവാഹം കാണിക്കുന്നത്. വിവാഹം കഴിഞ്ഞ് പോകുന്ന രംഗമായിരുന്നു ഗാനത്തില്‍ കാണിച്ചത്.
ദേവിയുടെ വരനെ അവതരിപ്പിക്കാനായിട്ടായിരുന്നു സംവിധായകന്‍ ദിനേശ് പണിക്കരെ സമീപിച്ചത്. പാട്ടില്‍ വിവാഹവേഷത്തില്‍ പാര്‍വതിയുടെ കയ്യും പിടിച്ച് നടക്കുന്ന ഒരു ചെറിയ രംഗമായിരുന്നു അത്.
എന്നാല്‍ അദ്ദേഹത്തിന്റെ താരത്തിന്റെ ഭാര്യ ഇത് സമ്മതിച്ചിരുന്നില്ല പാര്‍വതിയുടെ ഭാര്‍ത്താവ് ആയി അഭിനയിക്കാന്‍ ചാന്‍സ് കിട്ടിയെന്നായിരുന്നു അന്ന് ഭാര്യയോട് പറഞ്ഞത്.
എന്നാല്‍ ഭാര്യയ്ക്ക് ശരിക്കും ഷോക്ക് ആയിരുന്നു. അന്ന് അത് അഭിനയിക്കാന്‍ സമ്മതിച്ചില്ല. തുടര്‍ന്ന് ആ രംഗം അഭിനയിക്കുവനായി മറ്റൊരാളിനെ കണ്ടെത്തുകയായിരുന്നെന്ന് ദിനേശ് പണിക്കര്‍ പറയുന്നു.
സത്യത്തില്‍ സിനിമയില്‍ അഭിനയിക്കാന്‍ ഭയമായിരുന്നുവെന്നും ദിനേശ് പണിക്കര്‍ പറയുന്നുണ്ട്. അത് സ്വന്തം സിനിമയിലാണെങ്കില്‍ പോലും. അഭിനയിക്കാന്‍ അറിയില്ലെന്നാണ് ഞാന്‍ സ്വയം കരുതിയിരുന്നത്.
എന്നാല്‍ അന്ന് അവസരം നഷ്ടപ്പെട്ടതില്‍ സങ്കടമില്ല. കാരണം അതൊരു ചെറിയ വേഷമായിരുന്നു ദിനേശ് പണിക്കര്‍ പറയുന്നു.
പിന്നീട് മികച്ച വേഷങ്ങള്‍ ദിനേശ് പണിക്കരെ തേടി സിനിമയില്‍ എത്തുകയായിരുന്നു. ഇപ്പോഴും അദ്ദേഹം അഭിനയത്തില്‍ സജീവമാണ്.