തലശേരി: മെയിന്‍ റോഡിലെ സവിത ജ്വല്ലറി ഉടമ തലായി ‘സ്നേഹ’യില്‍ പാറപ്പുറത്ത് കുനിയില്‍ ദിനേശ ൻ(52) കൊല്ലപ്പെട്ട സംഭവത്തില്‍ സഹോദരങ്ങളുള്‍പ്പെടെയുള്ള ബന്ധുക്കളെ നുണ പരിശോധനയ്ക്ക് വിധേയമാക്കി. ദിനേശന്റെ സഹോദരന് മനീഷുള്പ്പെടെയുള്ള അഞ്ച് പേരേയാണ് തൃശൂര്‍ ഫോറന്‍സിക് ലാബില്‍ നുണ പരിശോധനക്ക് വിധേയമാക്കിയത്.
കേസില്‍ ആദ്യം മുതലേ സംശയത്തിന്റെ നിഴലിലുണ്ടായിരുന്ന സഹോദരന് സിബിഐ യോട് ആവശ്യപ്പെട്ടതിനുസരിച്ചാണ് നുണ പരിശോധന നടന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടയില്‍ കൊലപാതകം നടന്ന് നാല് വര്‍ഷം കഴിഞ്ഞിട്ടും പ്രതികളെ പിടിക്കാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങാന്‍ ആക്ഷന്‍ കമ്മറ്റി തീരുമാനിച്ചു.
രാജ്യത്തെ ഏറ്റവും മികച്ച അന്വേഷണ ഏജന്‍സി എന്നവകാശപ്പടുന്ന സിബിഐ കേസ് തെളിയിക്കുമെന്നാണ് ഉറച്ച് വിശ്വസിച്ചിരുന്നതെന്നും എന്നാല്‍ ഇതു വരെ കേസില്‍ തുമ്പുണ്ടാകാത്ത സാഹചര്യത്തില്‍ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും ആക്ഷന്‍ കമ്മറ്റി ചെയര്‍മാര്‍ അനില്‍കുമാര്‍ പറഞ്ഞു.
സിഐ ശൈലേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോള്‍ കേസന്വേഷിക്കുന്നത്. 2014 ഡിസംബര്‍ 23ന് രാത്രിയാണ് എട്ട് മണിയോടെയാണ് ദിനേശനെ കടയക്കുള്ളിൽ കൊല്ലപ്പെട്ടത് നിലയില്‍ കണ്ടെത്തിയത്. കൊള്ള ലക്ഷ്യമിട്ട് അന്യ സംസ്ഥാന സംഘമാണ് കൊല നടത്തിയതെന്നയിരുന്നു കേസന്വേഷണ ലോക്കല്‍ പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും നിഗമനം.
കടക്കുള്ളില്‍ നിന്നും നഷ്ടപ്പെട്ട അരക്കിലോ വരുന്ന മുക്കുപണ്ടങ്ങള്‍ ഇനിയും കണ്ടെത്താനയിട്ടില്ല. ഇതോടെ കൊലയക്കു പിന്നിൽ അന്യ സംസ്ഥാനക്കാരാണെന്ന സംശയം ബലപ്പെടുകയാണ്. സംശയത്തിന്റെ നിഴലിലുണ്ടായിരുന്നവരെയെല്ലാം ലോക്കല്‍ പോലീസും പിന്നീടെത്തിയ ക്രൈംബ്രാഞ്ച് സംഘവും സിബിഐയും പല ഘട്ടങ്ങളിലായി വിശദമായി ചോദ്യം ചെയ്യുകയും അവര്‍ നിരപരാധികളാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.