കാട്ടാക്കട: എംഡിഎംഎ വീട്ടിൽ സൂക്ഷിച്ചിരുന്ന പ്രതിയെ ആര്യൻകോട് പോലീസ് അറസ്റ്റ് ചെയ്തു. കിഴാരൂർ കുറ്റിയാണിക്കാട് കടയറപുത്തൻവീട്ടിൽ ഡിങ്കൻ എന്ന് വിളിക്കുന്ന വിഷ്ണു മോഹൻ (32)നെ യാണ് പിടികൂടിയത്.
കുറ്റിയാണിക്കാടുള്ള പ്രതിയുടെ കടയറ പുത്തൻ വീട്ടിലെ ബാത്ത്റൂമിൽ എംഡിഎംഎ സൂക്ഷിച്ചു വെച്ചിരിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് കാട്ടാക്കട ഡിവൈഎസ്പി ജയകുമാറിന്റെ നിർദേശാനുസരണം റൂറൽ ഷാഡോ ടീമും ഡാൻസാഫ് ടീമും ആര്യൻകോട് പോലീസും സംയുക്തമായി നടത്തിയ റെയ്ഡിൽ ആണ് പിടിയിലായത്.
ഇയാളെ റിമാൻഡ് ചെയ്തു.മുൻപും ഇയാളെ സമാന സ്വഭാവമുള്ള കേസിൽ ആര്യൻകോട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ഇയാൾക്ക് കൊട്ടേഷനും ഗുണ്ടാപിരിവും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും ഉള്ളതായി പോലീസ് അറിയിച്ചു. ഇയാളുടെ പക്കൽ നിന്നും 600 മില്ലി ഗ്രാം എംഡിഎംഎ ആണ് പോലീസ് കണ്ടെത്തിയത്.