മധ്യപ്രദേശില് ദിനോസര് മുട്ടകള് കണ്ടെത്തി ഗവേഷകര്. ഡല്ഹി സര്വകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് അപൂര്വ മുട്ടകളുടെ കൂട്ടം കണ്ടെത്തിയത്.
ഫോസിലൈസ്ഡ് ദിനോസര് മുട്ടകളാണ് കണ്ടെത്തിയത്. മധ്യപ്രദേശിലെ ധാര് ജില്ലയിലെ ദിനോസര് ഫോസില് ദേശീയ ഉദ്യാനത്തില് നിന്നാണ് ഈ കണ്ടെത്തല്.
മുട്ടയുടെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഒന്ന് മറ്റൊന്നിനുള്ളില് കൂടുണ്ടാക്കിയ നിലയിലാണ് മുട്ടകള്.
ദിനോസറുകളുടെ മുട്ടകള്ക്കുള്ളില് മുട്ട എന്ന പ്രതിഭാസം ആദ്യമായാണ് ശാസ്ത്രജ്ഞര് കണ്ടെത്തുന്നത്. പക്ഷികളില് മാത്രമേ ഇത് കാണപ്പെടുന്നുള്ളൂ. ഉരഗങ്ങളില് ഒരിക്കലും കണ്ടെത്തിയിട്ടില്ല.
സൗരോപോഡ് ദിനോസറുകളുടെ വൈവിധ്യമാര്ന്ന ഗ്രൂപ്പായ ടൈറ്റനോസോറിഡ് ദിനോസറുകളുടേതാണ് മുട്ടകള്. ഈ കണ്ടുപിടിത്തം നേച്ചര് ഗ്രൂപ്പ് ജേണലായ സയന്റിഫിക് റിപ്പോര്ട്ടില് വിശദമാക്കുന്നു.
ദിനോസറുകളും ഉരഗങ്ങളും തമ്മിലുള്ള ബന്ധം, ദിനോസറുകള്ക്കുള്ളിലെ വൈവിധ്യം, അവയുടെ കൂടുണ്ടാക്കുന്ന സ്വഭാവം, ദിനോസറുകളുടെ പുനരുത്പാദനം എന്നിവയെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് കണ്ടെത്താന് പുതിയ ഗവേഷണ ഫലം സഹായിക്കും.
ദിനോസറുകളുടെ പ്രത്യുത്പാദന ജീവശാസ്ത്രത്തിലേക്ക് വെളിച്ചം വീശുന്ന കണ്ടെത്തലാണിതെന്നാണ് പ്രതീക്ഷ. എന്തായാലും വരും ദിവസങ്ങളില് ഈ കണ്ടെത്തല് വലിയ ചര്ച്ചകള്ക്കു വഴിവെക്കുമെന്നുറപ്പ്.