ദിനോസർ ഫോസിൽ പാരീസിൽ ലേലത്തിനു വയ്ക്കുന്നു. ഒന്പത് മീറ്റർ നീളമുള്ള ഫോസിലിന് 18 ലക്ഷം യൂറോ ലഭിക്കുമെന്നാണ് ലേലക്കാരുടെ പ്രതീക്ഷ. 2013ൽ അമേരിക്കയിലെ വ്യോമിംഗിൽനിന്നാണ് ഈ ഫോസിൽ കണ്ടെടുത്തത്. 70 ശതമാനം ഭാഗങ്ങളുള്ള ഫോസിൽ ഇപ്പോൾ ബ്രിട്ടീഷ് വ്യവസായിയുടെ ഉടമസ്ഥതയിലാണ്.
മാംസഭുക്ക് വിഭാഗമായ തെറോപോഡിൽപ്പെട്ട ദിനോസറിന്റെ ഫോസിലാണ് ഇതെന്നാണു നിഗമനം. ഇപ്പോൾ ഫ്രാൻസിലെ ലിയോൺ സിറ്റിയിലുള്ള ഫോസിൽ വൈകാതെ ഈഫൽ ടവറിന്റെ ആദ്യനിലയിലേക്കു മാറ്റും. ജൂണിലാണ് ലേലം നടക്കുക.