ഇതുവരെ കിട്ടിയിട്ടുള്ളതിൽ ഏറ്റവും വലിയ ദിനോസർ ഫോസിൽ ശാസ്ത്രജ്ഞർ കണ്ടെത്തി. ആഫ്രിക്കയിൽനിന്നാണ് 11,793 കിലോയോളം ഭാരമുള്ള ദിനോസറിന്റെ ഫോസിൽ കണ്ടെത്തിയത്. ഇപ്പോൾ കരയിലെ ഏറ്റവും വലിയ ജീവികളായ ആഫ്രിക്കൻ ആനകളുടെ ശരാശരി ഭാരത്തേക്കാൾ ഇരട്ടിയാണ് സെസോത്തോ എന്നു പേരിട്ടിരിക്കുന്ന ഈ ഭീമൻ ദിനോസറിന്റെ ഭാരം.
200 മില്യണ്‍ വർഷങ്ങൾക്കുമുന്‍പാണ് ഇവ ഭൂമുഖത്ത് ജീവിച്ചിരുന്നത് എന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ. ലോകത്ത് ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ ജീവിയാണ് ഈ ദിനോസർ. ഏകദേശം 14 വയസുള്ള ദിനോസറിന്റെ ഫോസിലാണിതെന്നും ശാസ്ത്രജ്ഞർ പറയുന്നു.
2012ലാണ് ഈ ദിനോസറിന്റെ ഫോസിൽ ഭാഗങ്ങൾ ശാസ്ത്രജ്ഞർ ആദ്യമായി കാണുന്നത്. പിന്നീട് നീണ്ട അഞ്ചുവർഷങ്ങൾ കൊണ്ട് നടന്ന ശ്രദ്ധാപൂർവമായ പ്രവർത്തനങ്ങളിലൂടെയാണ് ഫോസിൽ പൂർണമായും മണ്ണിനടിയിൽനിന്ന് കുഴിച്ചെടുത്തത്.