കോട്ടയം: അയർക്കുന്നം ആറുമാനൂരിൽ അർജന്റീന ആരാധകനെ കാണാതായി. മെസിയുടെ പരാജയത്തിൽ മനംനൊന്ത യുവാവ് കത്തെഴുതിവച്ചശേഷമാണ് കാണാതായിരിക്കുന്നത്. ആറുമാനൂർ കൊറ്റത്തിൽ ദിനു അലക്സിനെയാണു കാണാതായത്.
ദിനു വീട്ടിലിരുന്നു മത്സരം ടെലിവിഷനിലൂടെ കണ്ടിരുന്നു. അർജന്റീന തോറ്റതോടെ മനോവിഷമത്തോടെ പുറത്തേക്കു പോകുകയായുരുന്നു. യുവാവിനെ കാണാതായതായി കാണിച്ചു ബന്ധുക്കൾ അയർക്കുന്നം പോലീസിൽ പരാതി നൽകി.
പോലീസ് നടത്തിയ അന്വേഷണത്തിൽ വീട്ടിൽനിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. മെസിയുടെ തോൽവി സഹിക്കാനാവുന്നതിലപ്പുറമാണെന്നും മരണത്തിന്റെ ആഴങ്ങളിലേക്കു പോകുകയാണെന്നും കത്തിൽ പറയുന്നു.
അയർക്കുന്നം പോലീസ് ഫയർഫോഴ്സിനെ അറിയിച്ചതനുസരിച്ചു മീനച്ചിലാറ്റിൽ പരിശോധന നടത്തുന്നു. ഇന്നു രാവിലെ ഒന്‍പതിനാണു ഫയർഫോഴ്സ് പരിശോധന നടത്താൻ തുടങ്ങിയത്. അർജന്റീന താരം മെസിയുടെ കടുത്ത ആരാധനകനായിരുന്നു ബിനു.