ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ നൈജീരിയയെ തോല്‍പ്പിച്ച് അര്‍ജന്റീന പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചപ്പോള്‍ മലയാളി ആരാധകര്‍ ഏറെ സന്തോഷിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് ചെറിയൊരു വിഷമമുണ്ട്. ക്രൊയേഷ്യയോട് അര്‍ജന്റീന ദയനീയ പരാജയം ഏറ്റുവാങ്ങിയ വിഷമത്തില്‍ ആത്മഹത്യ ചെയ്ത കോട്ടയം സ്വദേശി, ദിനു അലക്സാണ് അവരെ വിഷമിപ്പിക്കുന്നത്.
നൈജീരിയയ്ക്കെതിരെയുള്ള മെസിയുടെയും അര്‍ജന്റീനയുടെയും ഈ വിജയം അവനു വേണ്ടിക്കൂടിയുള്ളതാണെന്നാണ് ഇപ്പോള്‍ കേരളത്തിലെ അര്‍ജന്റീന ആരാധകര്‍ പറയുന്നത്.
എല്ലാ ആരാധകര്‍ക്കും സ്വന്തം രാജ്യത്തിനും വേണ്ടി നൈജീരിയക്കെതിരെ ആദ്യഗോള്‍ നേടിയപ്പോള്‍ അതു കാണാന്‍ മെസ്സിയെ ചങ്കിലേറ്റിയ ആരാധകന് ഉണ്ടായിരുന്നില്ല. മെസി വീണ്ടും ഉയിര്ത്തെങ്കിലും ദിനു ഉയിര്ത്തില്ല. മീനച്ചിലാറിന്റെ ആഴങ്ങളിലേയ്ക്ക് മുങ്ങിത്താഴുകയായിരുന്നു ദിനു. മെസിയുടെ വിജയം കാണാന്‍ ദിനു ഉണ്ടായിരുന്നെങ്കില്‍ എന്നാണിപ്പോള്‍ എല്ലാവരും ആഗ്രഹിക്കുന്നത്.
മെസിയുടെ ഈ വിജയം അവനു വേണ്ടിക്കൂടിയുള്ളതാണെന്ന് നവമാധ്യമങ്ങളിലൂടെ പലരും പറഞ്ഞു, ഫുട്ബോള്‍ ലോകത്തെ അടങ്ങാത്ത കാത്തിരിപ്പിന്റെ പേരാകുന്നു അര്‍ജന്റീനയെന്ന് ആരാധകര്‍ ഊറ്റം കൊണ്ടു. അപ്പോഴും ദിനുവിനെ ഓര്‍ത്ത് നെടുവീര്‍പ്പിട്ടു, ഒരു നിമിഷത്തിന്റെ തോന്നലില്‍ അതു വേണ്ടിയിരുന്നില്ലെന്നും പലരും പറയുന്നു.