ജിം​നാ​സ്റ്റ് താരം ദീ​പ ക​ർ​മാ​ക​ർ വി​ര​മി​ച്ചു

അ​ഗ​ർ​ത്ത​ല: ഇ​ന്ത്യ​യു​ടെ ഒ​ളി​ന്പ്യ​ൻ ജിം​നാ​സ്റ്റ് ദീ​പ ക​ർ​മാ​ക​ർ വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ചു. 2016 റി​യൊ ഒ​ളി​ന്പി​ക്സി​ൽ നാ​ലാം സ്ഥാ​ന​ത്തു ഫി​നി​ഷ് ചെ​യ്ത് ഇ​ന്ത്യ​യെ ലോ​ക ജിം​നാ​സ്റ്റി​ക്സ് വേ​ദി​യി​ൽ ശ്ര​ദ്ധേ​യ സ്ഥാ​ന​ത്തെ​ത്തി​ച്ച താ​ര​മാ​ണ് മു​പ്പ​ത്തൊ​ന്നു​കാ​രി​യാ​യ ദീ​പ.

ക​ഴി​ഞ്ഞ വ​ർ​ഷം മേ​യി​ൽ ഏ​ഷ്യ​ൻ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണം ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. ഏ​ഷ്യ​ൻ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണം നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ ജിം​നാ​സ്റ്റാ​ണ് ദീ​പ. 2018 ലോ​ക​ക​പ്പി​ൽ സ്വ​ർ​ണം, 2014 കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സി​ൽ വെ​ങ്ക​ലം തു​ട​ങ്ങി​യ നേ​ട്ട​ങ്ങ​ളും ദീ​പ ക​ർ​മാ​ക​ർ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്

Related posts

Leave a Comment