കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. വി.എന്‍. അനില്‍കുമാര്‍ രാജിവച്ചതായി സൂചന.
വിചാരണ കോടതിയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് അറിയുന്നത്. വിചാരണക്കോടതിയുടെ നടപടിയില്‍ പ്രതിഷേധിച്ച് മുന്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സുകേശന് നേരത്തെ രാജിവച്ചിരുന്നു.
വിചാരണക്കോടതിയുടെ നടപടികള്‍ക്കെതിരെ പ്രോസിക്യൂട്ടര്‍ ഹൈക്കോടതിയില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. വളരെ ഗുരുതരമായ ആരോപണങ്ങളാണ് അന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞത്.
അതേ സമയം തുടര്‍ അന്വേഷണം നടക്കുന്നതിനാല്‍ വിചാരണ നിര്‍ത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
ഇക്കാര്യം കോടതി ഇന്നു പരിഗണിക്കും. ദിലീപിന് എതിരേ പുതിയ ആരോപണങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് പോലീസ് തുടരന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
കേസിലെ ഒന്നാം പ്രതി സുനിയുമായി ദിലീപിന് അടുത്ത ബന്ധം ഉണ്ടെന്നാരോപിച്ച് സംവിധായകന് ബാലചന്ദ്രകുമാറാണ് രംഗത്തെത്തിയത്.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് ലഭിച്ചു, ജാമ്യത്തിലിറങ്ങിയ ദിലീപ് കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു തുടങ്ങിയ കാര്യങ്ങളാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്.