തിരുവനന്തപുരം: തലസ്ഥാനത്ത് ഡിഫ്തീരിയ രോഗബാധ. കോളജ് വിദ്യാർഥിനിയെ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്പൂരി മായം സ്വദേശിനിയും തലസ്ഥാനത്തെ പ്രമുഖ കോളജിലെ ബിരുദവിദ്യാർഥിനിയുമായ പെൺകുട്ടിക്കാണ് ഡിഫ്തിരീയ സ്ഥിരീകരിച്ചത്.
ഹോസ്റ്റലിൽ താമസിച്ച് പഠനം നടത്തിയിരുന്ന പെണ്കുട്ടി വീട്ടിൽ പോയി മടങ്ങിയെത്തിയപ്പോഴാണ് രോഗബാധ സ്ഥിരീകരിച്ചത്. ഡിഫ്തീരിയ രോഗത്തെ നിർമ്മാർജനം ചെയ്യുന്നതിനുള്ള നടപടികൾ ആരോഗ്യവകുപ്പ് വർഷങ്ങൾക്ക് മുൻപ് ആരംഭിച്ചിരുന്നു.