ജൂഹി ചൗളയുടെ അമ്മായിയമ്മ വേഷം ചെയ്യാന്‍ താല്പര്യമില്ലെന്ന് പറഞ്ഞ് നടി ഡിംപിള്‍ കപാഡിയ നല്ലൊരു കഥാപാത്രം വേണ്ടെന്ന് വെച്ചതിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ബോളിവുഡിൽ പ്രചരിക്കുന്നത്.
നടിയും സംവിധായികയുമായ ഹേമ മാലിനി സംവിധാനം ചെയ്ത് 1992 ല്‍ റിലീസിനെത്തിയ ചിത്രമാണ് ദില്‍ ആഷ്ന ഹേ.
ചിത്രത്തില്‍ പുതുമുഖ നടി ദിവ്യ ഭാരതിയാണ് നായിക വേഷം അവതരിപ്പിച്ചത്. ചിത്രത്തില്‍ ദിവ്യയുടെ അമ്മയുടെ വേഷം ചെയ്യുന്നതിനുവേണ്ടി ഹേമ മാലിനി ഡിംപിള്‍ കപാഡിയയെ സമീപിപ്പിച്ചു.
ഹേമ മാലിനിയുമായുള്ള സൗഹൃദം കൊണ്ടും സിനിമയില്‍ തന്നേക്കാള്‍ പ്രായം കുറഞ്ഞ മറ്റ് സമകാലിക നടിമാർ ഉണ്ടായിരുന്നതുകൊണ്ടും ആ സിനിമ ചെയ്യാമെന്ന് ആദ്യമേ ഡിംപിള്‍ സമ്മതിച്ചു.
അങ്ങനെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ദിവ്യ ഭാരതിയുമായി അടുത്ത ബന്ധം പുലര്‍ത്തുകയും യുവനടിയ്ക്കൊപ്പം കൂടുതല്‍ സിനിമകളില്‍ പ്രവര്‍ത്തിക്കാന്‍ ഡിംപിള്‍ ആഗ്രഹിക്കുകയും ചെയ്തിരുന്നു.
ഇതിനിടയിലാണ് ദുരൂഹമായ സാഹചര്യത്തില്‍ ദിവ്യഭാരതി അന്തരിച്ചത്. ഇതോടെ പ്രൊജക്ടുകള്‍ നിര്‍ത്തി വയ്ക്കേണ്ടതായി വന്നു.
ഒരിടവേളയ്ക്കുശേഷം ദിവ്യയ്ക്ക് പകരം ജൂഹി ചൗളയെ നായികയാക്കി ഈ സിനിമ ആരംഭിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചു.
അങ്ങനെ ഡിംപിളിന്റെ ഡേറ്റുകള്‍ അന്വേഷിച്ച് സംവിധായകന് എത്തി. എന്നാല്‍ ഡേറ്റ് തരാന്‍ താല്പര്യമില്ലെന്നും താന്‍ ഈ സിനിമ ചെയ്യുന്നില്ലെന്നുമാണ് ഡിംപിൾ പറഞ്ഞത്.
ദിവ്യഭാരതിയുടെ എല്ലാ രംഗങ്ങളും വീണ്ടും ഷൂട്ട് ചെയ്യേണ്ടി വന്നതിനാല്‍ നിര്‍മ്മാതാക്കള്‍ അതിനകം തന്നെ വന്‍ നഷ്ടം നേരിട്ടിരുന്നു.
പിന്നാലെ ഡിംപിള്‍ കൂടി സിനിമ ഉപേക്ഷിച്ചാല്‍ നഷ്ടം ഇരട്ടിയാകും. ഡിംപിളിനെ കാര്യങ്ങൾ ബോധ്യപ്പെടുത്താന്‍ പരമാവധി ശ്രമിച്ചു. പക്ഷേ, അവര്‍ വഴങ്ങാന്‍ തയാറായില്ല.
ജൂഹി ചൗളയുടെ അമ്മായിയമ്മയായി താന്‍ അഭിനയിക്കില്ലെന്ന് ഉറപ്പിച്ചു പറയുകയായിരുന്നു.
അങ്ങനെ ഫിലിം അസോസിയേഷനുകളില്‍ ഡിംപിളിനെതിരേ പരാതിയുമായി ചെന്നെങ്കിലും കാര്യമായ പ്രതികരണം ലഭിച്ചില്ല. ഒടുവിൽ ഡിംപിളിന് പകരം നടി അരുണ ഇറാനിയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. -പിജി