തിരുവനന്തപുരം: വിമാനത്താവളത്തിലെ 15 കോടിയുടെ സ്വർണക്കടത്തിൽ അന്വേഷണം മേൽത്തട്ടിലേക്കു വ്യാപിപ്പിക്കുന്നു. യുഎഇ കോൺസുലേറ്റിലെ ചില പ്രമുഖരെ കേന്ദ്രീകരിച്ച് അന്വേഷണം തുടരാനാണ് ശ്രമം. തുടർ നടപടിയിൽ കസ്റ്റംസ് നിയമോപദേശം തേടും.
കള്ളക്കടത്തിൽ പങ്കുള്ള അഞ്ച് പേരെ കൂടി തിരിച്ചറിഞ്ഞതായി റിപ്പോർട്ടുണ്ട്. ഇവരിലൊരാൾ യുഎഇ കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥയാണ്. ഈ സംഘം മുമ്പും കള്ളക്കടത്ത് നടത്തിയിട്ടുണ്ടെന്നാണ് സൂചന.
കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് ഇവർ സ്വർണം പുറത്തെത്തിച്ചത്. കോൺസുലേറ്റിലേക്കുള്ള ബാഗേജ് പരിശോധിക്കാൻ അവകാശമില്ലെന്നായിരുന്നു ഇവരുടെ വാദം.
സരിത്തിന്റെ യുഎഇ കോൺസുലേറ്റിലെ ഇപ്പോഴത്തെ റോൾ എന്താണെന്നുള്ളതും അന്വേഷിച്ചു വരികയാണ്.